ന്യൂഡല്‍ഹി: സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ അമ്മ മനേക ഗാന്ധിയ്ക്കെതിരെ  മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് മകനും സുല്‍ത്താന്‍പൂര്‍ സിറ്റിംഗ് എംപിയുമായ വരുണ്‍ ഗാന്ധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിപക്ഷ മഹാസഖ്യ സ്ഥാനാര്‍ത്ഥിയായ ചന്ദ്രഭദ്ര സി൦ഗ് എന്ന സോനു സി൦ഗിനെ അധിക്ഷേപിച്ചായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രസംഗം. 


ബിഎസ്പി-സമാജ് വാദി പാര്‍ട്ടികളുടെ  സഖ്യ സ്ഥാനാര്‍ഥിയായ സോനുവിന് തന്‍റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യതയെ ഉള്ളൂവെന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞത്.


ജനങ്ങള്‍ ഭയപ്പെടേണ്ടത്  മോനുവിനെയും ടോനുവിനെയുമല്ലെന്നും അവരവരുടെ തെറ്റുകളെയും ദൈവത്തെയും മാത്രമാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. 



ആര്‍ക്കും നിങ്ങളെയൊന്നും ചെയ്യാന്‍ കഴിയില്ലെന്നും താന്‍ സഞ്ജയ്‌ ഗാന്ധിയുടെ മകനാണെന്നും പറഞ്ഞ വരുണ്‍, സോനുവിനെപ്പോലുള്ളവര്‍ക്ക്  തന്‍റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യതയെ ഉള്ളൂവെന്നും വ്യക്തമാക്കി. 


വരുണ്‍ ഗാന്ധിയുടെ മാതാവും ബിജെപി നേതാവുമായ മനേക ഗാന്ധിയാണ് സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍  സോനു സിംഗിനെതിരെ മത്സരിക്കുന്നത്.


മനേക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു വരുണ്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം.


മനേക ഗാന്ധി കഴിഞ്ഞ തവണ മത്സരിച്ച പിലിഭിത് മണ്ഡലത്തിലാണ് നിലവിലെ സുല്‍ത്താന്‍പൂര്‍ എംപിയായ വരുണ്‍ ഗാന്ധി ഇത്തവണ മത്സരിക്കുന്നത്.