Sunanda Pushkar Death Case : സുനന്ദ പുഷ്കർ കേസിൽ ഡൽഹി കോടതി ശശി തരൂരിനെ കുറ്റവിമുക്തനാക്കി
Sunanda Pushkar Death Case : ഡൽഹി റോസ് അവന്യു കോടതി ശശി തരൂരിനെ പ്രതിപ്പട്ടികയിൽനിന്നൊഴുവാക്കുകയും ചെയ്തു.
New Delhi ; സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ (Sunanda Pushkar Death Case) ഭർത്താവ് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായി ശശി തരൂരിനെ (Shashi Tharoor) കോടതി കുറ്റവിമുക്തനാക്കി. ഡൽഹി റോസ് അവന്യു കോടതി ശശി തരൂരിനെ പ്രതിപ്പട്ടികയിൽനിന്നൊഴുവാക്കുകയും ചെയ്തു. ഡെൽഹി സ്പെഷ്യൽ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് തരൂരിനെ കുറ്റവിമുക്തനക്കി വിധി പ്രസ്താവിച്ചത്.
2014ൽ നടന്ന സംഭവത്തിൽ തരൂരിനെതിരെ തെളിവില്ലെന്ന് നിരീക്ഷിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കുകയായിരുന്നു. സുനന്ദ നിരവധി അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു എന്നും മരണം സ്വാഭവികമാണെന്ന് ശശി തരൂർ കോടതിയെ അറിയിച്ചു. തരൂരിന്റെ വാദം അംഗീകരിച്ച കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസിൽ തരൂറിനെതിരെ ആത്മഹത്യ പ്രേരണ, കൊലപാതക കുറ്റം എന്നിവയിൽ ഏതെങ്കിലും ചുമത്തണെന്ന് പൊലീസ് കോടതിയെ ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് തരൂരിനെതിരെ മുന്നോട്ട് വെച്ചത് തെളിവുകൾ അല്ലെന്ന് നിരീക്ഷിച്ച കോടതി കുറ്റിവിമുക്തനാതക്കി വിധി പ്രസ്താവിക്കുകയായിരുന്നു.
ALSO READ : Tractor rally : UP police ശശിതരൂരിനും മാധ്യമ പ്രവർത്തകർക്കെതിരെയും കേസ്സെടുത്തു
2014 ഡൽഹി ലീലാ പാലസ് ആഢംബര ഹോട്ടലിൽ വെച്ച് തരൂരിന്റെ രണ്ടാം ഭാര്യ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പല രാഷ്ട്രീയ വിഷയങ്ങൾക്ക് സുനനദയുടെ മരണം ചർച്ചയാകുകയും ചെയ്തു. ഏഴ് വർഷത്തെ നിയമപ്പോരാട്ടങ്ങൾക്കൊടുവിലാണ് തരൂരുനെ കുറ്റവിമുക്തനാക്കി കോടതി വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...