ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഡെൽഹി റോസ് അവന്യൂ കോടതി ഇന്ന് വിധി പറയും. രാവിലെ പതിനൊന്നുമണിയോടെയായിരിക്കും വിധി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ശശി തരൂരിനെതിരെ (Sashi Tharoor) കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ആത്മഹത്യാപ്രേരണ, ഗാർഹികപീഡന കുറ്റങ്ങൾ ചുമത്തണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ നേരത്തെ വാദിച്ചിരുന്നു. എന്നാൽ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് സഹോദരൻ ആശിഷ് ദാസ് കോടതിയിൽ നൽകിയ മൊഴി.  എന്നാൽ മരണത്തിൽ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകൻ ശിവ് മേനോനും വ്യക്തമാക്കിയിട്ടുണ്ട്.


Also Read: സുനന്ദ പുഷ്കര്‍ കേസ്: ലീല പാലസിലെ സീല്‍ ചെയ്ത മുറി തുറന്നു കൊടുക്കണമെന്ന് കോടതി ഉത്തരവ്


നേരത്തെ കേസിൽ മൂന്ന് തവണ വിധി പറയുന്നതിനായി തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ കേസിൽ കൂടുതൽ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടിക്കൊണ്ട് ഡൽഹി പോലീസ് നേരത്തെ അപേക്ഷ നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് കോടതി സമയം അനുവദിച്ചത്. പക്ഷേ ഇനിയൊരു അപേക്ഷയ്‌ക്ക് (Sunanda Murder Case) അനുമതി നൽകില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്.


Also Read: കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ ഷോൾ മുറുക്കി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ 


സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവർ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുമ്പോൾ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്ന് തരൂരിന്റെ അഭിഭാഷകൻ അഡ്വ. വികാസ് പഹ്വ വാദിച്ചു.  എന്നാൽ സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് ഇതുവരെ സാധിച്ചിട്ടില്ല.  2014 ജനുവരിയിലാണ് സുനന്ദ പുഷ്കർ മരിച്ചത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.