തമിഴ് സൂപ്പര്‍ താരം വിജയ്ക്ക്‌ ആദായ നികുതി വകുപ്പിന്‍റെ കുരുക്ക് മുറുകുന്നു.വിജയ്‌യെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച ആദായ നികുതി വകുപ്പ് രേഖകള്‍ പരിശോധിക്കനുണ്ടെന്ന് താരത്തെ അറിയിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ വിജയ്‌ അഭിനയിച്ച സിനിമ ബിഗില്‍ നിര്‍മ്മിച്ച  നിര്‍മ്മാണ കമ്പനിയായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപെട്ട ഇരുപതോളം സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.ഈ പരിശോധനയില്‍ കണക്കില്‍ പെടാത്ത 25 കോടി രൂപ കണ്ടെടുത്തതായാണ് വിവരം.തമിഴ് സിനിമാ ലോകം വിജയ്ക്കെതിരായ ആദായ നികുതി വകുപ്പിന്‍റെ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നത്.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധനയും ചോദ്യം ചെയ്യലുമായി മുന്നോട്ട് പോകുന്നതെന്നാണ് വിവരം


.പ്രൊഡ്യൂസറായ ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടന്നു.വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ബിഗില്‍ നിര്‍മിച്ചത് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നു.180 കോടി ബജറ്റിലായിരുന്നു ചിത്രത്തിന്‍റെ നിര്‍മാണം.ഈ ചിത്രത്തിന്റെ ആദായ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചോദ്യംചെയ്യലിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.


ഈ ചിത്രത്തില്‍ വിജയ് വാങ്ങിയ പ്രതിഫലം സംബന്ധിച്ചും പരിശോധനകള്‍ നടക്കുന്നുണ്ട്.ഇതേകുറിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനാണ് ആദായ നികുതി വകുപ്പിന്‍റെ നീക്കം.കൂടുതല്‍ റെയ്ഡ് നടത്തുകയും കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തതിന് ശേഷം സിനിമാ മേഖലയില്‍ തന്നെയുള്ള മറ്റ് പലരുടേയും വസതികളിലും ഓഫീസുകളിലും റയ്ഡ് നടത്തുന്നതിനാണ് സാധ്യത.കൂടുതല്‍ പരിശോധന നടത്തുന്ന ആദായ നികുതി വകുപ്പ് എല്ലാ രേഖകളും പരിശോധിച്ച് യാതൊരു പിഴവും വരുത്താതെ അടുത്ത നടപടികളിലേക്ക് കടക്കുന്നതിനാണ് ശ്രമിക്കുന്നത്.