പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. വ്യാജ പരസ്യവുമായി ബന്ധപ്പെട്ട് ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണ, പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയുള്ള  നടപടികളാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പിനും ആധുനിക ചികിത്സാ രീതിക്കുമെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തി എന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്  സുപ്രീം കോടതി പരിഗണിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവർ നൽകിയ മാപ്പപേക്ഷ അം​ഗികരിക്കുകയും കോടതി ഉത്തരവ് ലംഘിക്കരുതെന്ന കര്‍ശന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.


കോവിഡ് സമയത്ത്  കൊറോണയ്ക്കുളള മരുന്നെന്ന അവകാശവാദവുമായി പതഞ്ജലി മരുന്ന് ഇറക്കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് ഇവയ്ക്കുണ്ടെന്നായിരുന്നു പരസ്യം. എന്നാൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇത് എതിർക്കുകയും പതഞ്ജലിക്കെതിരെ നോട്ടീസ് അയയ്ക്കുകയും ചെയ്തു.


''അലോപ്പതി തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു, ഫാർമയും മെഡിക്കൽ വ്യവസായവും പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളിൽ നിന്ന് നിങ്ങളെയും രാജ്യത്തെയും രക്ഷിക്കുക'' എന്ന തലക്കെട്ടിൽ പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 2022 ഓഗസ്റ്റിൽ  പതഞ്ജലിക്കെതിരെ ഐഎംഎ ഹർജി നൽകിയിരുന്നു. 


Read Also: ഗംഗാവലി പുഴയില്‍ മുങ്ങിത്തപ്പി ഈശ്വര്‍ മാല്‍പ്പെ; അര്‍ജുന്റെ ലോറിയിലെ ജാക്കി കണ്ടെത്തി


പതഞ്ജലി മരുന്നുകൾ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തൈറോയ്ഡ്, ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ആസ്ത്മ എന്നിവയുള്ളവരെ സുഖപ്പെടുത്തിയെന്നായിരുന്നു പരസ്യം. ഇത്തരത്തില്‍ തുടര്‍ച്ചയായി വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന് കോടതി മുന്നറിയിപ്പ് നൽകുകയും കനത്ത പിഴ ചുമത്തുമെന്ന് താക്കീത് നൽകുകയും ചെയ്തു.


2023 ഫെബ്രുവരിയില്‍, സുപ്രീം കോടതി ഇത്തരം പരസ്യങ്ങള്‍ താല്‍ക്കാലികമായി നിരോധിക്കുകയും തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് പതഞ്ജലി ആയുര്‍വേദത്തിനും രാം ദേവ്, ബാല കൃഷ്ണ എന്നിവർക്കെതിരെയും കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തു.


ഏപ്രിൽ 2 ന് വ്യാജ പരസ്യങ്ങളിൽ ശരിയായ സത്യവാങ്മൂലം സമർപ്പിക്കാത്തതിൻ്റെ പേരിൽ രാംദേവിനെയും ബാലകൃഷ്‌ണയെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പത്രങ്ങളില്‍ പരസ്യം നടത്തിയപ്പോള്‍ അതിന്റെ വലിപ്പം ഉല്‍പ്പന്നങ്ങൾക്ക് നൽകുന്ന പരസ്യത്തിന് സമാനമാണോ എന്ന് കോടതി ചോദിച്ചു. അതിന് ശേഷം എല്ലാ പ്രമുഖ പത്രങ്ങളിലും പതഞ്ജലി  ക്ഷമാപണം നടത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.