ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാനുള്ള ഹർജി സുപ്രിംകോടതി തള്ളി. ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാൻ കോടതിക്ക് നിർദേശം നല്കാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണഘടനയിൽ ഇന്ത്യയെ ഭാരത് എന്നും വിളിക്കുന്നുണ്ടെന്നും, ഹർജിക്കാരന് ആവശ്യമെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സമാനമായ ആവശ്യവുമായി 2016 ലും സുപ്രിം കോടതിയിൽ ഹർജിയെത്തിയിരുന്നു. എന്നാൽ അന്നും കോടതി ആവശ്യം തള്ളുകയാണുണ്ടായത്.


Also Read: 'നിസര്‍ഗ'; മുംബൈയില്‍ നിരോധനാജ്ഞ, വിമാനസര്‍വീസുകള്‍ റദ്ദാക്കി


'ഭാരത്' എന്ന പേര് നൽകുന്നതോടെ രാജ്യത്തെ പൗരന്മാർക്ക് കൊളോണിയൽ ഭൂതകാലത്തെ മറികടന്ന് അവരുടെ ദേശീയതയിൽ അഭിമാനബോധം വളർത്താൻ സഹായിക്കുമെന്നാണ് അപേക്ഷയിൽ ഹർജിക്കാരൻ അവകാശപ്പെട്ടത്. ഒപ്പം  രാജ്യത്തിൻ്റെ യഥാർത്ഥവും ആധികാരികവുമായ പേര് അംഗീകരിക്കാൻ സമയമായി എന്നും പ്രത്യേകിച്ചും ഇന്ത്യൻ ധാർമ്മികതയ്ക്ക് അനുസൃതമായി നഗരങ്ങളുടെ പേരുകൾ മാറ്റുന്ന ഈ അവസരത്തിൽ ഇന്ത്യ എന്ന പേരും മാറ്റണം എന്നാണ് ഹർജിക്കാരൻ പറയുന്നത്.


Supreme Court ഹർജി തള്ളിയ സ്ഥിതിക്ക് കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.