New Delhi: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച കേസില്‍ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ആശ്വാസം. പവന്‍ ഖേരയുടെ അറസ്റ്റ് ള്ളിയാഴ്ച വരെ സുപ്രീം കോടതി സ്റ്റേ ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അസമിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഉത്തർപ്രദേശിനെ പ്രതിനിധീകരിച്ച് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രസാദും വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്താൻ സമയം തേടിയതോടെയാണ് പവൻ ഖേരയുടെ ഇടക്കാല ജാമ്യം സുപ്രീംകോടതി വെള്ളിയാഴ്ച വരെ നീട്ടിയത്. കേസില്‍ അസമില്‍ ഒരു കേസും  ഉത്തര്‍ പ്രദേശില്‍ രണ്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്. 


Also Read: Pawan Khera Arrest Update: പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം, എഫ്ഐആറുകൾ സംയോജിപ്പിക്കണമെന്ന് സുപ്രീംകോടതി


കഴിഞ്ഞ ഫെബ്രുവരി 23 ന് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പവന്‍ ഖേര അറസ്റ്റിലായതോടെ മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ്‌ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിയ്ക്കുകയും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വരെ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തിരുന്നു. 


Also Read:  Manish Sisodia Arrest: മനീഷ് സിസോദിയ 5 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ


പവന്‍ ഖേരയ്ക്ക് സംഭവിച്ചത് അബദ്ധമല്ല എന്നും  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട നേതാവായ പ്രധാനമന്ത്രിയെ ബോധപൂർവം അപമാനിയ്ക്കുകയായിരുന്നുവെന്നും BJP നേതാക്കള്‍ പറഞ്ഞു. 
 
ഫെബ്രുവരി 23 ന്  പാർട്ടിയുടെ പ്ലീനറി സെഷനിൽ പങ്കെടുക്കാൻ പോകുകയായിരുന്ന കോണ്‍ഗ്രസ്‌ നേതാവ് പവന്‍ ഖേരയെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. ശേഷം വലിയ നാടകീയ സംഭവങ്ങളാണ് ഡൽഹി എയർപോർട്ടിൽ അരങ്ങേറിയത്.  അസം  പോലീസിനുവേണ്ടി ഡല്‍ഹി പോലീസാണ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്തത്.
 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.