ബാബാ രാംദേവിന് സുപ്രീം കോടതിയുടെ താക്കീത്....

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ പതഞ്ജലി ആയുർവേദിനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് നൽകി.
ഡൽഹി : ബാബാ രാംദേവിനെതിരെ സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാംദേവ് ശ്രമിക്കരുതെന്ന് കോടതി താക്കീത് നല്‍കി.ആയുര്‍വേദത്തെ ജനകീയമാക്കാന്‍ പ്രചാരണങ്ങള്‍ നടത്താമെന്നും എന്നാല്‍ മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കരുതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ പതഞ്ജലി ആയുർവേദിനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് നൽകി. അലോപ്പതിയെ അപകീർത്തിപ്പെടുത്തുന്ന പരസ്യങ്ങൾ കാണിച്ചതിലും വിശദീകരണം തേടിയിട്ടുണ്ട്. ബാബാ രാംദേവിൻ്റേത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മോഡേൺ മെഡിസിനെതിരെ നടക്കുന്ന പ്രചാരണം നിയന്ത്രിക്കണമെന്നാണ് ഹർജിയിൽ ഐഎംഎ ആവശ്യപ്പെട്ടിരുന്നത്.
വാക്‌സിനേഷൻ ക്യാംപെയ്‌നും ആധുനിക അലോപ്പതി മരുന്നുകൾക്കുമെതിരെ രാജ്യത്ത് പ്രചാരണം നടക്കുന്നുണ്ടെന്ന് ഐഎംഎ ആരോപിച്ചു. അടുത്തിടെ ബാബ വീണ്ടും അലോപ്പതി ചികിത്സാ സമ്പ്രദായത്തെ വിമർശിക്കുകയും ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. അലോപ്പതിയെ നുണകളുടെ രോഗമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ രോഗ ചികിത്സയിൽ നിന്ന് മുക്തി അസാധ്യമാണെന്നും പറഞ്ഞു. ഇതാദ്യമായല്ല രാംദേവ് അലോപ്പതിയെ വിമർശിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...