Supreme Court: നീറ്റ് പരീക്ഷ ക്രമക്കേട്: എൻടിഎക്കും കേന്ദ്രത്തിനും സുപ്രിംകോടതി നോട്ടീസ്
വിദ്യാർത്ഥികൾ ഉൾപ്പടെ 13 പേർ ബീഹാറിൽ അറസ്റ്റിലായിരുന്നു. പരീക്ഷയുടെ ഫലം വിവാദമായതിനെ തുടർന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകള്‍ പുറത്തെത്തുന്നത്.
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ്. വീഴ്ച അംഗീകരിച്ച് തെറ്റ് തിരുത്തണമെന്നാണ് സുപ്രിംകോടതി നൽകിയ നിർദേശം. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാണ് എൻടിഎക്ക് നല്കിയിരിക്കുന്ന നിർദേശം. കുട്ടികളുടെ കഠിനധ്വാനത്തെ കാണാതെ പോകരുതെന്നും കോടതി പറഞ്ഞു. എൻടിഎ തെറ്റ് അംഗീകരിച്ച് സംഭവത്തിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. എൻടിഎയുടെ വിശ്വാസ്യത നിലനിർത്താൻ തിരുത്തൽ നടപടികൾ അനിവാര്യമാണ്. മുൻവിധി കൂടാതെ കുട്ടികൾ നൽകുന്ന പരാതികൾ സമയബന്ധിതമായി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു.
വിദ്യാർത്ഥികൾ ഉൾപ്പടെ 13 പേർ ബീഹാറിൽ അറസ്റ്റിലായിരുന്നു. പരീക്ഷയുടെ ഫലം വിവാദമായതിനെ തുടർന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകള്‍ പുറത്തെത്തുന്നത്. ചോദ്യപേപ്പര്‍ ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 30 ലക്ഷം രൂപ മാഫിയയ്ക്ക് കൈമാറിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തി.
ALSO READ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസി സന്ദർശിക്കും
ചെക്കുമായി ബന്ധപ്പെട്ട അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരുകയാണെന്ന് പോലീസ് അറിയിച്ചു. ഇതുവരെ ബീഹാര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ 13 പേരെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ചോദ്യപേപ്പറുകള്‍ക്കായി കുട്ടികളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നല്‍കി എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ വെളിപ്പെടുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.