ന്യൂഡൽഹി:  ഭരണ പ്രതിസന്ധി നേരിടുന്ന മധ്യപ്രദേശില്‍ വെള്ളിയാഴ്ച തന്നെ  വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന്  സുപ്രീംകോടതി  ഉത്തരവിട്ടതോടെ  എല്ലാ  കണ്ണുകളും  കമൽ നാഥ്‌ സർക്കാരിലേയ്ക്ക് ....


COMMERCIAL BREAK
SCROLL TO CONTINUE READING

വിശ്വാസ വോട്ടെടുപ്പ് നിയമപ്രകാരം തന്നെ നടത്തണമെന്നും വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5​ന് മു​ൻ​പ് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്ക​ണമെ​ന്നും  നി​യ​മ​സ​ഭ​യി​ലെ മു​ഴു​വ​ൻ ന​ട​പ​ടി ക്ര​മ​ങ്ങ​ളും ത​ത്സ​മ​യം പു​റ​ത്തു​വി​ട​ണ​മെ​ന്നും  സുപ്രീംകോടതി  ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.


മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ്  ചൗഹാന്‍ ന BJPയിലേക്ക് കൂടുമാറിയതോടെയാണ്  മധ്യപ്രദേശ് സര്‍ ക്കാരില്‍ പ്രതിസന്ധി രൂക്ഷമായത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം  അദ്ദേഹത്തെ  പിന്തുണയ്ക്കുന്ന 22 MLAമാരും രാജിവച്ചതോടെ  സർക്കാരിന്  ഭൂരിപക്ഷം  നഷ്ടപ്പെടുകയായിരുന്നു. ഇതോടെ  പ്രതിപക്ഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമാക്കുകയായിരുന്നു.


അതേസമയം, സഭയിൽ  ഭൂരിപക്ഷം  തെളിയിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ്  മുഖ്യമന്ത്രി  കമൽ നാഥ്.


വിമത എം.എല്‍.എമാരുമായി തനിക്ക് ബന്ധമുണ്ടെന്നും  ഭൂരിപക്ഷം   തെളിയിക്കാൻ  സാധിക്കുമെന്നും  കമല്‍നാഥ് പറഞ്ഞു . മധ്യപ്രദേശില്‍ നടക്കുന്നത് BJPയുടെ മാഫിയാ രാഷ്ട്രീയമാണെന്നും  അതിനെതിരേയാണ് തങ്ങൾ  നീക്കങ്ങള്‍ നടത്തുന്നതെന്നും കമല്‍നാഥ് വ്യക്തമാക്കി. 


വിമത എം.എല്‍.എമാരുമായി രഹസ്യ സംഭാഷണം നടത്തിയിട്ടുണ്ടെന്നും  അവർ ബ്രെയ്ന്‍വാഷ് ചെയ്യപ്പെട്ടിട്ടില്ലെന്നും കമല്‍നാഥ് പറഞ്ഞു .


ശിവരാജ്  സിംഗ്  ചൗഹാന്റെ  ഗൂഗ്ലിയില്‍ ഞാന്‍ ഔട്ട് ആവില്ല, അതൊരു വൈഡ് ആയിരുന്നുവെന്നും   ശിവരാജ് സിംഗ്  ചൗഹാന്‍ പങ്കുവച്ച ക്രിക്കറ്റ് കളിക്കുന്ന ചിത്രത്തെ ഉദ്ധരിച്ച് കമല്‍നാഥ് പറഞ്ഞു.