ED Director: കേന്ദ്രത്തിന് വൻ തിരിച്ചടി, ഇഡി ഡയറക്ടർക്ക് കാലാവധി നീട്ടിനൽകിയത് നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി
ED Director: മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിന്യായത്തിന്‍റെ ലംഘനമാണെന്നും കേന്ദ്ര അന്വേഷണ ഏജൻസിക്ക് പുതിയ മേധാവിയെ അന്വേഷിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
New Delhi: കേന്ദ്രത്തിന് കനത്ത തിരിച്ചടി, ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയ്ക്ക് മൂന്നാം തവണയും കാലാവധി നീട്ടി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി 'നിയമവിരുദ്ധമാണ്' എന്നും സുപ്രീം കോടതി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
Also Read: Mumbai Court: ഭാര്യയ്ക്ക് മാത്രമല്ല, വളര്‍ത്തുനായ്ക്കൾക്കും ജീവനാംശം നൽകണം, ഭർത്താവിന് കോടതി ഉത്തരവ്
മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിന്യായത്തിന്‍റെ ലംഘനമാണെന്നും കേന്ദ്ര അന്വേഷണ ഏജൻസിക്ക് പുതിയ മേധാവിയെ അന്വേഷിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല, ടിഎംസിയുടെ മഹുവ മൊയ്ത്ര, സാകേത് ഗോഖലെ എന്നിവർ സമർപ്പിച്ച ഹർജികളിലാണ് ബെഞ്ച് വിധി പറഞ്ഞത്.
2023 ജൂലൈ 31 വരെ ആ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് സുപ്രീം കോടതി അനുമതി നൽകി. ഈ വർഷം ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) നടത്തുന്ന പിയർ റിവ്യൂ കണക്കിലെടുത്ത് സുഗമമായ പരിവർത്തനം സാധ്യമാക്കുന്നതിന് മിശ്രയുടെ കാലാവധി ജൂലൈ 31 വരെ ആയിരിക്കുമെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കാലാവധി നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് 1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ മിശ്ര 2023 നവംബർ 18 വരെ ഓഫീസിൽ തുടരേണ്ടതായിരുന്നു.
രണ്ടു വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീടു പലതവണ കാലാവധി നീട്ടിയിരുന്നു. പിന്നീട്, 2020 നവംബർ 13 ലെ ഉത്തരവിലൂടെ, കേന്ദ്ര സർക്കാർ നിയമന കത്ത് മുൻകാല പ്രാബല്യത്തോടെ പരിഷ്ക്കരിക്കുകയും അദ്ദേഹത്തിന്‍റെ രണ്ട് വർഷത്തെ കാലാവധി മൂന്നായി മാറ്റുകയും ചെയ്തു.
ഇഡി, സിബിഐ മേധാവികളുടെ കാലാവധി രണ്ട് വർഷത്തിന് ശേഷം മൂന്ന് വർഷം വരെ നീട്ടാവുന്ന ഓർഡിനൻസ് സർക്കാർ കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...