ന്യൂഡൽഹി: കടൽക്കൊല കേസിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാര തുക കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കൂവെന്ന് സുപ്രീംകോടതി. നഷ്ടപരിഹാര തുക കെട്ടിവയ്ക്കാൻ ഇറ്റലി നടപടികൾ ആരംഭിച്ചുവെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, പണം കെട്ടിവച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ കേസ് അവസാനിപ്പിക്കാൻ കഴിയൂവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇറ്റാലിയൻ നാവികർ പ്രതികളായ കേരളത്തിലെ കടൽക്കൊല കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഹർജി അടുത്ത ആഴച് പരി​ഗണിക്കാനായി മാറ്റിവച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമക്കും നൽകാനുള്ള 10 കോടി രൂപ കെട്ടിവച്ചാൽ കേസ് അവസാനിപ്പിക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പണം നൽകാമെന്ന് ഇറ്റലി കോടതിയെ അറിയിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടി രൂപയുമാണ് നൽകുക.


ALSO READ: കടൽക്കൊല കേസ്: 10 കോടി രൂപ നഷ്ടപരിഹാരം നൽകിയ ശേഷമേ കേസ് ഒത്ത് തീർപ്പാക്കൂവെന്ന് സുപ്രീം കോടതി


2012 ലാണ് കേരളത്തിലെ സമുദ്രാതിർത്തിയിൽ മലയാളിയടക്കം രണ്ട് മത്സ്യത്തൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്. എൻട്രിക ലെക്സി എന്ന എണ്ണക്കപ്പലിൽ നിന്നുള്ള വെടിയേറ്റാണ് മത്സ്യത്തൊഴിലാളികൾ മരിച്ചത്. ഇറ്റാലിയൻ നാവികരായ മാസിമിലാനോ ലാത്തോറേ, സാൽവത്തോറ ജിറോൺ എന്നിവരാണ് കേസിലെ പ്രതികൾ.


കടൽക്കൊല കേസിൽ ഇറ്റാലിയൻ സർക്കാർ 10 കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവെച്ച ശേഷം മാത്രമേ കേസ് ഒത്ത് തീർപ്പാക്കൂവെന്ന് സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികൾക്കും തകർന്ന ബോട്ടിന്റെ ഉടമയ്ക്കും നൽകേണ്ട നഷ്ട പരിഹാര തുകയാണ് ഇത്. നഷ്ടപരിഹാര തുകയായ 10 കോടി രൂപ കെട്ടി വെച്ചാൽ ഇറ്റാലിയൻ നാവികർക്കെതിരെയുള്ള കേസ് ഒത്ത് തീർപ്പാക്കാൻ എതിർപ്പില്ലായെന്ന് കേരള സർക്കാരും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
 
അന്താരാഷ്ട്ര കോടതി വിധി പ്രകാരമുള്ള 2.17 കോടി രൂപയ്ക്ക് പുറമെയാണ് 10 കോടി രൂപ കൂടി നഷ്ടപരിഹാരമായി നൽകേണ്ടത്.  നഷ്ടപരിഹാരം വാങ്ങി കേസ് തീർപ്പാക്കാൻ മരണപ്പെട്ട മത്സ്യ തൊഴിലാളികളുടെ ബന്ധുക്കൾ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 2016 ലും കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. അന്ന് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താതെ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. 2020 ജൂലൈ മൂന്നിനും ഇറ്റാലിയൻ നാവികരെ വിമുക്തരാക്കണമെന്ന്  ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം  കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ജയിലിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ നാവികരെ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ജാമ്യം നൽകി നാട്ടിലേക്ക് അയച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.