New Delhi : ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ പടരുന്ന സാഹചര്യത്തിൽ സുപ്രീം കോടതി (Supreme Court) നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറ്റി. താത്കാലികമായി രണ്ടാഴ്ചത്തേക്കാണ് എല്ലാ കോടതിയുടെയും നടപടി ക്രമങ്ങൾ വെർച്വൽ സംവിധാനത്തിലേക്ക് മാറ്റിയിരിക്കുന്നത്. മുമ്പും കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ നടപടികൾ വെർച്വൽ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിൽ കോടതികളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ രാജ്യത്ത് പടർന്ന് പിടിക്കുകയാണ്. വിവിധ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.


ALSO READ: Kerala Omicron Update | സംസ്ഥാനത്ത് 45 പേർക്കും കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; 9 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവർ


ബംഗാളിൽ നാളെ മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. സിനിമ തീയേറ്ററുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ബ്യൂട്ടി സലൂണുകൾ തുടങ്ങിയവയെല്ലാം നാളെ മുതൽ അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്.എല്ലാ ഓഫീസുകളിലും 50 ശതമാനം ആളുകൾ മാത്രമേ എത്താൻ പാടുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്. ഇത് ഗവൺമെന്റ് ഓഫീസുകളും, പ്രൈവറ്റ് സ്ഥാപനങ്ങൾക്കും ബാധകമാണ്.


ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് രോഗബാധ: ബംഗാളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, നാളെ മുതൽ സ്കൂളുകൾ അടച്ചിടും


രാജ്യത്ത് കോവിഡ് -19 കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം ഒഡീഷ സർക്കാർ മരവിപ്പിച്ചു. ഒന്ന് മുതൽ അഞ്ച് വരെയള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനമാണ് മരവിപ്പിച്ചത്. ഉദ്യോഗസ്ഥർ സംസ്ഥാനത്തെ വിവിധ പ്രൈമറി സ്‌കൂളുകൾ സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി എസ്ആർ ദാഷ് പ്രസ്താവനയിലൂടെ അറിയിച്ചു.


ALSO READ: Odisha | രാജ്യത്തെ കോവിഡ് കേസുകളിലെ വർധന; ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ആരംഭിക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഒഡീഷ സർക്കാർ


കേരളത്തിൽ  45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 9 പേർ ഹൈ റിസ്ക് കേറ്റഗറിയിൽ പെട്ട രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ബാക്കിയുള്ള 36 പേരിൽ 32 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. ബാക്കിയുള്ള നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ 152 പേർക്ക് ഒമിക്രോൺ ബാധിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.