New Delhi : പെഗാസെസ് ഫോൺ ചോർത്തൽ (Pegasus Snooping Row) വിഷയത്തിൽ സുപ്രീം കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജികളിൽ കേന്ദ്രത്തിന്റെ നിലപാട് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ അല്ലാതെ കേസിൽ വേറെ തെളിവ് എന്താണ് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പുറത്ത് വന്നിരിക്കുന്ന മാധ്യമ വാർത്തകൾ സത്യമാണെങ്കിൽ വിഷയം ഗൗരവമുള്ളതാണെന്ന് പെഗാസസുമായി ബന്ധപ്പെട്ടുള്ള ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് (Cheif Justice of India) പറഞ്ഞിരുന്നു.എന്നാൽ 2019ൽ ഇത്തരത്തിൽ ഫോൺ ചോർച്ച നടന്നു എന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നും സുപ്രീം കോടതി ചോദിക്കുകയും ചെയ്തു. 


ALSO READ : Pegasus Phone Leak Persons: നാൽപ്പത് മാധ്യമ പ്രവർത്തകർ, രണ്ട് കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിയുടെയും ഫോൺ ചോർന്നു


 IT act പ്രകാരം അന്ന് തന്നെ പരാതി നൽകാമിരുന്നെങ്കിലും എന്തുകൊണ്ട് കേസ് നൽകിയില്ല എന്നാണ് ചീഫ് ജെസ്റ്റസ് ചോദിച്ചിരുന്നത്. എന്നാൽ പെഗാസസ് വാങ്ങിയോ ഇല്ലെയോ എന്ന് കേന്ദ്ര സർക്കാരാണ് പറയേണ്ടതെന്ന് ഹർജികൾക്ക് വേണ്ടി വാദിച്ച് മുതിർന്ന അഭിഭാഷകൻ കബിൽ സിബിൾ അന്ന് കോടതിയോട് പറഞ്ഞത്.


ALSO READ : Pegasus spyware Latest News: ഫോണിലെത്തിയാൽ പിന്നെയൊന്നും ബാക്കി കാണില്ല, ചോര പൊടിയാത്ത യുദ്ധങ്ങൾക്ക് രാജ്യങ്ങൾ സ്വരുക്കൂട്ടുന്ന പെഗാസസ്


ഇതിനായി വലിയ സാമ്പത്തിക വിനയോഗം തന്നെ നടത്തിട്ടുണ്ടെന്നു കബിൽ സിബിൾ വാദിക്കുകയും ചെയ്തിരുന്നു.സംഭവത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. 


ALSO READ : Pegasus Spyware : എന്താണ് പെഗാസസ്? പെഗാസസ് സ്പൈവെയറിനെ കുറിച്ച് അറിയേണ്ടതെല്ലാം


xമാധ്യമ പ്രവർത്തകരായി എൻ റാം, ശശികുമാർ, രാജ്യസഭ എംപിയുമായ ജോൺ ബ്രിട്ടാസ് ഇവർക്കൊപ്പം ഫോൺ ചോർത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവർത്തകർ, എഡിറ്റേഴ്സ് ഗിൽഡ് സംഘടനയും ചേർന്ന് സമർപ്പിച്ച അഞ്ച് ഹർജികളാണ് സുപ്രീം കോടതി അന്ന് പരിഗണിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.