Amit Shah | സർജിക്കൽ സ്ട്രൈക്കിലൂടെ ഇന്ത്യ ശക്തമായ സന്ദേശം നൽകി; ഭീകരവാദത്തിനെതിരെ ഇനിയും സർജിക്കൽ സ്ട്രൈക്കിന് മടിക്കില്ലെന്ന് അമിത് ഷാ
ഭീകരവാദം പൊറുപ്പിക്കില്ലെന്നും ഇനിയും സർജിക്കൽ സ്ട്രൈക്കിന് മടിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി
പനാജി: രണ്ട് വർഷം മുമ്പ് ഇന്ത്യ (India) പാകിസ്താനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ലോകത്തിന് ശക്തമായ സന്ദേശം നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദം പൊറുപ്പിക്കില്ലെന്നും ഇനിയും സർജിക്കൽ സ്ട്രൈക്കിന് മടിക്കില്ലെന്നും അമിത് ഷാ (Amit Shah) വ്യക്തമാക്കി.
അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മുന്നൊരുക്കങ്ങളുടെ മേൽനോട്ടത്തിനായി ഗോവയിൽ എത്തിയതായിരുന്നു അമിത് ഷാ. യുപിഎ അധികാരത്തിലിരുന്നപ്പോഴത്തെ അവസ്ഥയല്ല, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തിൽ ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്ന് അമിത് ഷാ പറഞ്ഞു.
യുപിഎ ഭരണകാലത്ത്, അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോൾ, ഇന്ത്യ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തീവ്രവാദികൾ മനസ്സിലാക്കുന്ന ഭാഷയിൽ പ്രതികരിക്കുന്നുവെന്നും ഷാ പറഞ്ഞു.
ജമ്മു കശ്മീരിലെ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തോടുള്ള പ്രതികരണമായി 2019 ലെ സർജിക്കൽ സ്ട്രൈക്കിനെ അമിത് ഷാ പരാമർശിച്ചു. സൈനിക നടപടികളിലൂടെ, ഇന്ത്യയുടെ അതിർത്തികളിൽ മറ്റ് ഇടപെടലുകൾ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ലോകത്തിന് നൽകിയത്. ദക്ഷിണ ഗോവയിലെ ധർബന്ദോര ഗ്രാമത്തിൽ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം അമിത് ഷാ നിർവഹിച്ചു.
ALSO READ: Shopian Encounter: തിരിച്ചടിച്ച് സൈന്യം; ഷോപിയാനിൽ 3 ലഷ്കർ ഭീകരരെ സൈന്യം വധിച്ചു
പ്രതിരോധ മന്ത്രിയെന്ന നിലയിൽ അന്തരിച്ച ബിജെപി നേതാവായ മനോഹർ പരീക്കറുടെ സംഭാവനകളും അമിത് ഷാ അനുസ്മരിച്ചു. സായുധസേനയുടെ മൂന്ന് വിഭാഗങ്ങളിലും ഒരു റാങ്ക് ഒരു പെൻഷൻ അവതരിപ്പിച്ചതിന് പരീക്കറും പ്രധാനമന്ത്രി മോദിയും വർഷങ്ങളോളം ഓർമ്മിക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...