ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യതിഥിയായി സുരിനാം പ്രസിഡന്റ് ചന്ദ്രികപെർസാദ് ചാൻ സാന്തോഖി എത്തും. സുരിനാമിന്റെ ഒൻപതാമത്തെ പ്രസിഡന്റാണ് ചന്ദ്രികാപെർസാദ് സാന്തോഖി.സുരിനാമിലെ മുൻ പോലീസ് മേധാവിയുമായിരുന്നു അദ്ദേഹം. തെക്കേ അമേരിക്കയിൽ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണ് ഡച്ച്‌ ഭാഷ സംസാരിക്കുന്ന സുരിനാം.കഴിഞ്ഞയാഴ്ച നടന്ന പ്രവാസി ഭാരതീയ ദിവസ് കൺവൻഷനിലും ചന്ദ്രികപെർസാദ് മുഖ്യാതിഥിയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: COVID Vaccine : പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും


അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി Boris Jhonson ആയിരുന്നു റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നത്. എന്നാൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വ്യാപനം കൂടുകയും യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ ബോറിസ് ജോൺസൺ ഇന്ത്യാ സന്ദർശനം റദ്ദാക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ഇത്തവണ റിപ്പബ്ലിക്ക് ദിനത്തിലും വലിയ മാറ്റങ്ങളാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. മാർച്ചിങ്ങ് കണ്ടിജന്റുകളുടെ എണ്ണം കുറച്ചതും മാർച്ചിങ്ങ് ദൂരം കുറച്ചതും വാർത്തയായിരുന്നു.


ALSO READ:കൊറോണ വൈറസ് നിലവിളിച്ചോടും..! Master ടിക്കറ്റ് ബുക്കി൦ഗിന് ആരാധകരുടെ തിക്കും തിരക്കും


പരേഡ് Red Fort-ൽ അവസാനിക്കില്ല. വിജയ്‌ ചൗക്കിൽ ആരംഭിക്കുന്ന  പരേഡ് നാഷണൽ സ്റ്റേഡിയത്തിലായിരിക്കും സമാപിക്കുക.പരേഡ്  8.2 കിലോ മീറ്ററായിരുന്ന ദൂരം കുറച്ച് 3.3 കിലോ മീറ്ററാക്കി ചുരുക്കി.പരേഡിന് അണിനിരക്കുന്ന എല്ലാ കണ്ടിജന്റുകളും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. പങ്കെടുക്കുന്ന കണ്ടിജൻറുകളുടെ എണ്ണത്തിലും മാറ്റമുണ്ടായിരിക്കും. 144 അംഗങ്ങളായിരുന്നത് 96 ആക്കിയാണ് മാറ്റം വരുത്തിയത്. കാണികളുടെ എണ്ണം 1,15,000 ൽ നിന്നും 25000 ആക്കി. 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇത്തവണ കാണികളുടെ കൂട്ടത്തിൽ അനുവദിക്കില്ല. പരേഡിനോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളും ഇത്തവണ കുറച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് പരേഡിനായി എത്തിയ 150 സൈനീകർക്ക് Covid19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. ഇവരെ ഡൽഹി കന്റോൺമെന്റിൽ ക്വാറന്റീനിലാക്കിയിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.