ന്യൂയോർക്ക്: ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. വളരെ കുറച്ചു സമയം നീണ്ട കൂടിക്കാഴ്ചയില്‍ റോഹിങ്ക്യൻ അഭയാർഥികളുടെ  പ്രശ്നം ഇരു നേതാക്കളും പരാമർശിച്ചില്ല. ഈ ചര്‍ച്ചയില്‍ ഉഭയ കക്ഷി പ്രശ്നങ്ങൾ മാത്രമാണ് ചർച്ച ചെയ്തതെന്നും റോഹിങ്ക്യൻ പ്രശ്നം ചർച്ച ചെയ്തില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

റോഹിങ്ക്യൻ അഭയാർഥികളുടെ പ്രശ്നത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം ഷെയ്ഖ് ഹസീനന അഭ്യർഥിച്ചിരുന്നു. മ്യാൻമറിൽ നിന്നും അഭയാർഥികൾ ബംഗ്ളാദേശിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ അഭയാർഥികളുടെ പലായനം തടയാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മ്യാൻമറിൽ സമ്മർദ്ദം ചെലുത്തണമെന്നായിരുന്നു അന്താരാഷ്ട്ര സമൂഹത്തോടുള്ള ബംഗ്ളാദേശിന്‍റെ അഭ്യർഥന. 


യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ എത്തിയതായിരുന്നു സുഷമ സ്വരാജ്. ഒ​​​രാ​​​ഴ്ച നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി സു​​​ഷ​​​മ സ്വ​​​രാ​​​ജ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ സു​​​ഷ​​​മ ഇ​​​രു​​​പ​​​തോ​​​ളം ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച ന​​​ട​​​ത്തും.