Parliament Special Session: കേന്ദ്ര സർക്കാർ 5 ദിവസത്തെ പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചിരിയ്ക്കുകയാണ്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് ഈ പ്രത്യേക സമ്മേളനം  നടക്കുക. പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട എന്താണ് എന്ന് ഇതുവരെ ഒരു സൂചനയും പുറത്ത് വന്നിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Sonia Gandhi: പാർലമെന്‍റ് പ്രത്യേക സമ്മേളനം, പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് സോണിയ ഗാന്ധി 


എന്നാല്‍, പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ ഇത്തവണ സമ്മേളനം നടക്കും എന്നാണ് റിപ്പോര്‍ട്ട്. അതായത്, വിനായക ചതുർത്ഥി ദിനത്തിൽ പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ ആദ്യ സമ്മേളനം നടക്കും.  സൂചനകള്‍ അനുസരിച്ച് സെപ്റ്റംബര്‍ 18 ന് പഴയ പാർലമെന്‍റ് മന്ദിരത്തില്‍ പ്രത്യേക സമ്മേളനം നടക്കും. ശേഷം 19 ന് വിനായക ചതുർത്ഥി ദിനം മുതല്‍ പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ ആദ്യ സമ്മേളനം നടക്കും.  പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ സമ്മേളനം ആരംഭിക്കാന്‍ വിനായക ചതുർത്ഥി ദിനമാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിയ്ക്കുന്നത്.


Also Read:  G20 Summit: കോവിഡ് നെഗറ്റീവ്, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇന്ത്യാ സന്ദർശനം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു


ഇതുവരെ ലഭിച്ച  സൂചനകള്‍ അനുസരിച്ച് പ്രത്യേക സമ്മേളനത്തിൽ സർക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിൽ അവതരിപ്പിക്കാം. ഇതുകൂടാതെ പല സുപ്രധാന ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ട് എന്നാണ് സൂചനകള്‍. 


ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ തീരുമാനങ്ങളുമായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. 


ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പ്രത്യേക യോഗം ചേരും. ഉച്ചകഴിഞ്ഞ് നടക്കുന്ന യോഗത്തില്‍ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്  സമിതിയിലെ അംഗങ്ങള്‍ പങ്കെടുക്കും.  മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അദ്ധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. യോഗത്തില്‍  നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും പങ്കെടുക്കും. സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  അംഗമായപ്പോൾ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രത്യേക ക്ഷണിതാവാണ്.  


ലോക്‌സഭ, സംസ്ഥാന അസംബ്ലികൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്ന കാര്യം പരിശോധിച്ച് എത്രയും വേഗം ശുപാർശകൾ നൽകാൻ 8 അംഗങ്ങളുള്ള ഒരു ഉന്നതതല സമിതിയുടെ വിജ്ഞാപനം കേന്ദ്ര സർക്കാർ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. 


അതിനിടെ, പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചതോടെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ പാർട്ടി പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്തിരുന്നു. പാർലമെന്‍റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട ചോദ്യങ്ങളും അവ കൈകാര്യം ചെയ്യുന്നതിനുള്ള പാർട്ടിയുടെ പദ്ധതിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അജണ്ട പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തത് പ്രതിപക്ഷ പാര്‍ട്ടികളില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിയ്ക്കുകയാണ്.  


ഈ അവസരത്തില്‍ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ 9 സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ നിരവധി വലിയ വിഷയങ്ങൾ ചർച്ച ചെയ്യാനും പ്രത്യേക ബില്ലുകൾ അവതരിപ്പിക്കാനും കഴിയും. ആ അവസരത്തിലാണ് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രത്യേക ആവശ്യം ഉന്നയിച്ച്  പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരിയ്ക്കുന്നത്. 


രാഷ്ട്രീയ പാർട്ടികളോട് ആലോചിക്കാതെയാണ് പാർലമെന്‍റിന്‍റെ  പ്രത്യേക സമ്മേളനം വിളിച്ചതെന്നും സോണിയ ഗാന്ധി കത്തിൽ പറയുന്നു. ഈ സെഷന്‍റെ അജണ്ടയെക്കുറിച്ച് പോലും പ്രതിപക്ഷത്തെ അറിയിച്ചിട്ടില്ല എന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.