ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് മിഷന്‍റെ ഭാഗമായി ഏറ്റവും കൂടുതല്‍ ശൗചലായങ്ങള്‍ നിര്‍മ്മിച്ച് ഗുജറാത്ത് റെക്കോര്‍ഡിട്ടു. 2013-14 കാലയളവില്‍ 1.55 ലക്ഷം ശൗചാലയങ്ങള്‍ മാത്രമാണ് ഗുജറാത്തില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ടതെങ്കില്‍ മോദി അധികാരമേറ്റ ശേഷമുളള 2014-15 വര്‍ഷത്തില്‍ 3.35 ലക്ഷം ശൗചാലയങ്ങളാണ് നിര്‍മ്മിച്ചത്.കൂടാതെ 2015-16 കാലയിളവില്‍ 9.22 ലക്ഷം ശൗചാലയങ്ങളും സംസ്ഥാനത്ത് പുതുതായി നിര്‍മ്മിക്കപ്പെട്ടു.


സര്‍ക്കാര്‍ മുന്‍കൈയടുത്ത്  നിര്‍മ്മിച്ചത് കൂടാതെ സന്നദ്ധ സംഘടനകളും എന്‍.ജി.ഒകളും ചേര്‍ന്ന് ആയിരകണക്കിന് ശൗചാലയങ്ങളാണ് ഈ കാലയളവില്‍ നിര്‍മ്മിച്ചത്.  സംസ്ഥാനത്തെ 5800ഓളം ഗ്രാമങ്ങളിലെ 100 ശതമാനം വീടുകളിലും ഇന്ന് ശൗചാലയങ്ങളുണ്ടെന്നുള്ള കണക്കാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.