രാജ്യസഭയിൽ സോണിയക്കെതിരെ തെളിവ് ഹാജരാക്കി സ്വാമി
ബി ജെ പി നേതാവ് സുബ്രമണ്യം സ്വാമി അഗസ്റ്റ വെസ്റ്റ് ലാൻഡ് കേസിൽ സോണിയ ഗാന്ധിക്കെതിരായി രാജ്യസഭയിൽ നടത്തിയ പരാമർശങ്ങൾക്ക് തെളിവ് ഹാജരാക്കി. ഇന്ന് വൈകുന്നേരം ആറ് മണിക്കകം തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ രാജ്യസഭാ രേഖകളിൽ നിന്ന് സോണിയാ ഗാന്ധിക്കെതിരായ സ്വാമിയുടെ പരാമർശങ്ങൾ നീക്കം ചെയ്യുമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയർ മാൻ പി .ജെ കുര്യൻ പറഞ്ഞിരുന്നു.സ്വാമി നുണ പറയുകയാണ് എന്നാണ് കോൺഗ്രസ് ഇതിനെ കുറിച്ച് പ്രതികരിക്കുന്നത് .
അതേ സമയം അഗസ്റ്റ വെസ്റ്റ്ലന്‍ഡ് അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുക എന്ന ഒറ്റ അജണ്ട മുന്‍നിര്‍ത്തിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടികാണിച്ച് അതേസമയം കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി നേതൃത്വം നൽകി റാലി സംഘടിപ്പിച്ചിരുന്നു . ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന തലക്കെട്ടിൽ ജന്തർ മന്തർ മുതൽ പാർലമെന്റ് വരെയാണ് റാലി നടത്താൻ നിശ്ചയിച്ചിരുന്നത്.എന്നാൽ സോണിയ ഗാന്ധി ,രാഹുൽഗാന്ധി,മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്,മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റ്റണി എന്നിവരെ ഡൽഹി പോലീസ് പാർലമെന്റ്സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ തടഞ്ഞ് വെച്ചിരുന്നു.ഏതാനും മിനിട്ടുകൾ തടഞ്ഞു വെച്ച ഡൽഹി പോലീസ് പിന്നീടവരെ വിട്ടയച്ചു.