Taj Mahal Controversy: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി അലഹബാദ്‌ ഹൈക്കോടതി. താജ് മഹലിനെപ്പറ്റി നന്നായി പഠിച്ചിട്ടു വരാനാണ് കോടതി  ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചരിത്ര സ്മാരകമായ താജ് മഹലിന്‍റെ അടി നിലയില്‍ ഉള്ള 22 മുറികള്‍  തുറക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഈ ഹര്‍ജിയില്‍ അലഹബാദ്‌ ഹൈക്കോടതിയില്‍ ഇന്ന് വാദം നടന്നു. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന താജ് മഹലിലെ ആ 22 മുറികള്‍ തുറന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെക്കൊണ്ട്  (ASI) അന്വേഷിപ്പിക്കണമെന്നായിരുന്നു ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.


എന്നാല്‍, വിഷയം പരിഗണിച്ച കോടതി,  ഹര്‍ജിക്കാരുടെ നേര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. "ഇന്ന് നിങ്ങള്‍ താജ് മഹലിന്‍റെ അടി നിലയില്‍ ഉള്ള 22 മുറികള്‍  തുറക്കണം എന്നാവശ്യപ്പെടുന്നു, നാളെ നിങ്ങള്‍ പറയും  ജഡ്ജിയുടെ ചേമ്പറിൽ പരിശോധന നടത്തണം എന്ന്...,  ഹര്‍ജിക്കാര്‍ അതിരുകടക്കരുത് എന്ന് നിര്‍ദ്ദേശിച്ച കോടതി, ആദ്യം പോയി  താജ് മഹലിനെപ്പറ്റി നന്നായി പഠിച്ചുവരാനും നിര്‍ദ്ദേശിച്ചു. 


Also read:   Thursday Tips: വ്യാഴാഴ്ച അറിയാതെപോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, നിങ്ങളുടെ ജീവിതത്തിന് ദോഷം ചെയ്യും


എന്നാല്‍, ഔറംഗസേബ് തന്‍റെ പിതാവിന് എഴുതിയ ഒരു കത്ത് താന്‍ കണ്ടതായി അഭിഭാഷകൻ  കോടതിയില്‍ പറഞ്ഞതോടെ കോടതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.  ഹർജിക്കാരൻ തന്‍റെ പരിധിയില്‍ ഒതുങ്ങണമെന്ന് കോടതി പറഞ്ഞു. നിങ്ങൾ മുറികള്‍ തുറക്കാനുള്ള ഉത്തരവാണ് ആവശ്യപ്പെടുന്നത്. അതായത് ഒരു വസ്തുതാന്വേഷണ സമിതി ആവശ്യപ്പെടുന്നു. ഇതുവഴി നിങ്ങൾ കോടതിയുടെ സമയം പാഴാക്കുകയാണ്., കോടതി ചൂണ്ടിക്കാട്ടി. 


താജ് മഹല്‍ വിവാദത്തില്‍ കോടതി നടത്തിയ വിമര്‍ശനം ഏറെ നിര്‍ണ്ണായകമായിരുന്നു.  താജ് മഹലിന്‍റെ 22 മുറികളും തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയവരോട് ആദ്യം പോയി  MA, Net JRF എന്നിവ ചെയ്യാനും പിന്നീട്  ഗവേഷണത്തിൽ ഈ വിഷയം തിരഞ്ഞെടുക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഗവേഷണത്തിൽ നിന്ന് ഏതെങ്കിലും സ്ഥാപനം നിങ്ങളെ തടഞ്ഞാൽ മാത്രം ഞങ്ങളുടെ അടുത്തേക്ക് വരൂ, കോടതി പറഞ്ഞു.  ജസ്റ്റിസുമാരായ ഡികെ ഉപാധ്യായ, സുഭാഷ് വിദ്യാർത്ഥി എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിൽ കേസ് പരിഗണിച്ചത്.


എന്നാല്‍, കോടതി നടപടികള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വാദി ഭാഗം അഭിഭാഷകന്‍ താജ് മഹലിനെക്കുറിച്ചുള്ള സത്യാവസ്ഥ രാജ്യത്തെ പൗരന്മാർക്ക് അറിയേണ്ടതുണ്ടെന്ന് പറഞ്ഞു. ഹർജിക്കാരനായ അയോധ്യയിലെ ബിജെപി മീഡിയ ഇൻചാർജ് രജനീഷ് സിംഗിന്‍റെ  അഭിഭാഷകനാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍ നിരവധി വിവരാവകാശ രേഖകൾ താന്‍ ഫയൽ ചെയ്തിട്ടുണ്ട് എന്നും എന്നാല്‍, ഈ മുറികള്‍ അടച്ചിട്ടിരിയ്ക്കുന്നത് സുരക്ഷാ കാരണങ്ങളാലാണ് എന്നാണ് ഭരണതലത്തിൽ നിന്ന്  ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.  


അതേസമയം, താജ് മഹലുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. കഴിഞ്ഞ  ദിവസം താജ് മഹലില്‍  അവകാശവാദം ഉന്നയിച്ചുകൊണ്ട് ജയ്പൂർ രാജകുടുംബാംഗവും BJP എംപിയുമായ ദിയാ കുമാരി രംഗത്തെത്തിയിരുന്നു. 


താജ്മഹൽ നിർമ്മിച്ച ഭൂമി തന്‍റെ പൂര്‍വ്വികരുടെതാണ് എന്നായിരുന്നു  എംപിയുടെ വാദം.  ഈ ഭൂമിയില്‍  രാജകുടുംബത്തിന്‍റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനുള്ള രേഖകൾ തന്‍റെ പക്കലുണ്ടെന്നും ദിയാ കുമാരി അവകാശപ്പെടുന്നു.  താജ് മഹലിന്‍റെ മുറികൾ തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ പിന്തുണച്ചായിരുന്നു അവര്‍ രംഗത്തെത്തിയത്.


ജയ്പൂരിലെ പഴയ രാജകുടുംബത്തിലെ അംഗമായ ദിയാ കുമാരി, തന്‍റെ കുടുംബം ശ്രീരാമന്‍റെ മകനിൽ നിന്നുള്ളതാണെന്ന് മുന്‍പ്  അവകാശപ്പെട്ടിരുന്നു.....!! തന്‍റെ കുടുംബത്തിന്‍റെ വംശപരമ്പരയുടെ തെളിവുകൾ നൽകാൻ തയ്യാറാണെന്നും അവർ അവകാശപ്പെട്ടിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.