ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ (Kabul) ഇന്ത്യന്‍ എംബസിയില്‍ (Indian Embassy) നിന്ന് ഒഴിപ്പിക്കേണ്ടതില്ലെന്ന് താലിബാൻ അറിയിച്ചതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് താലിബാന്റെ (Taliban) ഖത്തര്‍ ഓഫീസില്‍ നിന്നും കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായാണ് വിവരം. ഇന്ത്യന്‍ ജീവനക്കാരുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും (Indian staff and security personnel) സുരക്ഷിതത്വം സന്ദേശത്തില്‍ താലിബാൻ ഉറപ്പുനൽകിയെന്നും എൻഡിടിവി റിപ്പോർട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

താലിബാന്റെ പൊളിറ്റിക്കൽ ഘടകം അധ്യക്ഷൻ അബ്ബാസ് സ്‌റ്റാനിക്‌സായുടെ (Abbas Stanikzai)ഓഫിസിൽ നിന്നാണ് കേന്ദ്രത്തിന് സന്ദേശം ലഭിച്ചിരിക്കുന്നത്. ലഷ്‌കർ, ജയ്‌ഷ്‌ (Lashkar or Jaish) എന്നീ സംഘടനകളിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്‌ഥർക്കെതിരെ ആക്രമണം ഉണ്ടാകില്ലെന്നും സന്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.


Also Read: Afghan പതാക ഉയർത്തി നടത്തിയ പ്രതിഷേധത്തിന് നേരെ താലിബാൻ തീവ്രവാദികളുടെ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു


അഫ്‌ഗാനിസ്ഥാനിലെ എംബസി ഉദ്യോഗസ്‌ഥരെയും സുരക്ഷ ജീവനക്കാരെയും ഈ ആഴ്‌ച രണ്ട് വ്യോമസേന വിമാനങ്ങളിലായി ഇന്ത്യ ഒഴിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡറെ നേരത്തെ ഇന്ത്യ തിരികെ നാട്ടില്‍ എത്തിച്ചിരുന്നു. അഫ്ഗാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം രാജ്യത്തുനിന്ന് രക്ഷപ്പെടാന്‍ നയതന്ത്രജ്ഞരും സാധാരണ ജനങ്ങളും വളരെയധികം ബുദ്ധിമുട്ടുകയാണ്. 


Also Read: Taliban : അമേരിക്കന്‍ സൈന്യത്തെ സഹായിച്ചവരെ കൊലപ്പെടുത്താൻ താലിബാൻ പദ്ധതിയെന്ന് യുഎൻ റിപ്പോർട്ട് 


നിരവധി ഇന്ത്യൻ പൗരൻമാർ കാബൂളിലും മറ്റ് അഫ്ഗാന്‍ നഗരങ്ങളിലുമായി ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. കുടുങ്ങി കിടക്കുന്നവരിൽ മലയാളികളും ഉണ്ടെന്നാണ് വിവരം. ഇവരെ തിരികെ എത്തിക്കാൻ ഇന്ത്യയുടെ വ്യോമസേന വിമാനം കാബൂളിൽ എത്തിയിട്ടുണ്ട്. സെക്യൂരിറ്റി ക്‌ളിയറൻസ് ലഭിക്കുന്ന പക്ഷം ഒഴിപ്പിക്കൽ ആരംഭിക്കും.


Also Read: Afghans Independence day: താലിബാന്റെ തോക്കിൻ കുഴലിന് മുൻപിലും സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയേന്തി ജനങ്ങൾ          


ഇതിനിടെ അഫ്‌ഗാനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ കടന്നുകയറി പരിശോധന നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാണ്ഡഹാർ, ഹെറാത്ത് എന്നിവിടങ്ങളിലെ കോൺസുലേറ്റിലാണ് ബുധനാഴ്‌ച താലിബാൻ സായുധസംഘം പരിശോധന നടത്തിയത്. അലമാരകളിൽ രേഖകൾക്കായി തിരച്ചിൽ നടത്തിയ താലിബാൻ സംഘം രണ്ടു കോൺസുലേറ്റുകളിലും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കടത്തിക്കൊണ്ട് പോയി. കാബൂളിലെ ഇന്ത്യൻ എംബസി താലിബാൻ വളഞ്ഞതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു എങ്കിലും ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല.


Also Read: അഫ്​ഗാനിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്നത് തടയാൻ ശ്രമിച്ച് Taliban


നാല് ഇന്ത്യന്‍ കോണ്‍സുലേറ്റുകളാണ് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്നത്. അഫ്​ഗാനിലെ താലിബാന്‍ അധിനിവേശത്തിന് മുമ്പുതന്നെ കോണ്‍സുലേറ്റുകള്‍ ഇന്ത്യ അടച്ചിരുന്നു. എന്നാല്‍ കാബൂളിലെ എംബസി ഔദ്യോഗികമായി അടച്ചിട്ടില്ല. ഇപ്പോഴും പ്രാദേശിക സഹായത്തോടെ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.