ചെന്നൈ: തമിഴ്നാട്ടിൽ (Tamil Nadu) നീറ്റ് പരീക്ഷയിലെ (NEET Exam) പരാജയ ഭീതിയെ തുടർന്ന് ആത്മഹത്യ (Suicide) ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കെ ബോധവൽക്കരണം എന്ന പോലെ വീഡിയോ സന്ദേശം പുറത്തിറക്കിയിരിക്കുകയാണ് തമിഴ് നടൻ (Tamil Actor) സൂര്യ. തമിഴ് കവി സുബ്രഹ്മണ്യ ഭാരതി എഴുതിയ 'അച്ചമില്ലൈ, അച്ചമില്ലൈ, അച്ചം എൻബത്ത് ഇല്ലയെ' (എനിക്ക് ഒന്നിനോടും ഭയമില്ല) എന്ന കവിത ചൊല്ലിയാണ് സൂര്യ (Suriya) വീഡിയോ ആരംഭിച്ചിരിക്കുന്നത്. എല്ലാ വിദ്യാർഥികളും ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ ജീവിക്കണമെന്ന് ഒരു സഹോദരനെന്ന നിലയിൽ നിങ്ങളോട് അപേക്ഷിക്കുകയാണെന്ന് സൂര്യ സന്ദേശത്തിൽ (Message) പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിതത്തേക്കാൾ വലുതല്ല പരീക്ഷ. പരീക്ഷയെ കുറിച്ചോർത്ത് നിങ്ങൾ വിഷാദത്തിലാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ എന്നിവരുടെ സഹായം തേടാൻ മറക്കരുത്. ഭയം, ഉത്കണ്ഠ, നിരാശ, വിഷാദം എന്നിവ കുറച്ച് സമയത്തിന് ശേഷം ഇല്ലാതാകും. എന്നാൽ  ജീവിതം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനം നമ്മളെ സ്നേഹിക്കുന്നവർക്കും മാതാപിതാക്കൾക്കും നൽകുന്ന ആജീവനാന്ത ശിക്ഷയാണെന്നും സൂര്യ വീഡിയോ സന്ദേശത്തിൽ പറയുന്നു. 



 


Also Read: NEET Exam 2021 : നീറ്റ് പരീക്ഷ പേടിയിൽ തമിഴ്നാട്ടിൽ മൂന്നാമത്തെ ആത്മഹത്യ


മൂന്ന് വിദ്യാർഥികളാണ് നീറ്റ് പരീക്ഷ പേടിയിൽ ഒരാഴ്ചക്കിടെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. അരിയല്ലൂരിൽ 16കാരിയായ കനിമൊഴിയും സേലത്ത് 19കാരനായ ധനുഷും, കാട്പാട് (Katpadi) സ്വദേശിയായ 17കാരി സൗന്ദര്യയുമാണ് നീറ്റ് മറികടക്കാൻ സാധിക്കില്ല എന്ന പേടിയിൽ ആത്മഹത്യ ചെയ്തത്. 


Also Read: NEET Exam: പരാജയ ഭീതി, തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ


തമിഴ്നാടിനെ നീറ്റിൽനിന്ന് ഒഴിവാക്കാനുള്ള ബിൽ കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ പാസാക്കിയത്. 12-ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. രാജ്യത്ത് ആദ്യമായിട്ടാണ് നീറ്റിനെ എതിര്‍ക്കുന്ന ബില്ലുമായി ഒരു സംസ്ഥാനം മുന്നോട്ടുപോകുന്നത്. അധികാരത്തിലെത്തിയാല്‍ നീറ്റ് ഒഴിവാക്കും എന്നത് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാദ്ഗാനമായിരുന്നു. 


Also Read: NEET Exam: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; സംസ്ഥാനത്ത് 12 കേന്ദ്രങ്ങൾ 


നീറ്റ് പരീക്ഷ (NEET Exam) മൂലം വിദ്യാർഥികൾക്കുണ്ടാകുന്ന (Students) പ്രയാസം മനസ്സിലാക്കാതെ കേന്ദ്ര സർക്കാർ (Central Government) പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിൻ (Stalin) കുറ്റപ്പെടുത്തിയിരുന്നു. അതേസമയം കേന്ദ്ര നിയമത്തിന്റെ ഭേദഗതിയായതിനാൽ തമിഴ്നാട് പാസാക്കിയ ബില്ല് രാഷ്ട്രപതി (President) ഒപ്പു വെച്ചാൽ മാത്രമെ നിയമമാകൂ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.