ചെന്നൈ: ബോധരഹിതനായി വീണ യുവാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച പോലീസ് ഉദ്യോ​ഗസ്ഥ (Police inspector) രാജേശ്വരിയെ ആദരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (MK Stalin). രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബോധരഹിതനായി വീണു കിടന്നിരുന്ന ഇരുപത്തെട്ടുകാരനായ ഉദയകുമാറിനെ ആശുപത്രിയിലെത്തിക്കാനാണ് ഇൻസ്പെക്ടർ രാജേശ്വരി (Inspector Rajeswari) ചുമലിലെടുത്ത് നടന്നത്.




COMMERCIAL BREAK
SCROLL TO CONTINUE READING

മഴയെ വകവക്കാതെ വിശ്രമമില്ലാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു പോലീസ്. ശ്മശാനത്തിൽ ഒരാൾ മരിച്ചുകിടക്കുന്നുവെന്ന് പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തിയതിനെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ശ്മശാനത്തിൽ ബോധരഹിതനായാണ് യുവാവ് കിടന്നിരുന്നത്. ശരീരം എടുത്തപ്പോൾ ജീവനുണ്ടെന്ന് മനസ്സിലായതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുകയായിരുന്നു.



ഉദയകുമാറിനെ തോളിലേറ്റി ചുമന്ന് ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് ഇയാളെ കിൽപൗക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ നിരവധി നാശനഷ്ടങ്ങളാണുണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.