Chennai: മുല്ലപ്പെരിയാർ അണക്കെട്ടിൽ (Mullaperiyar Dam) ഭൂചലനങ്ങൾ മൂലം വിള്ളൽ ഉണ്ടായിട്ടില്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ (Supreme Court). തമിഴ്നാട് സർക്കാർ (Tamil Nadu Government) പുതിയ മറുപടി സത്യവാങ്മൂലം സുപ്രീംകോടതിയിൽ ഫയൽ ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡാമിന്റെ അന്തിമ റൂൾ കർവ് തയാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്നാട് കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകണമെന്നും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.


Also Read: Mullaperiyar Dam| ലോകത്തിൽ അപകടകരമായ അവസ്ഥയിലുള്ള ആറ് അണക്കെട്ടുകളിൽ ഒന്ന് മുല്ലപ്പെരിയാർ,റിപ്പോർട്ട് സുപ്രീംകോടതിയിൽ


തമിഴ്നാട് സർക്കാരിന്റെ സത്യവാങ്മൂലം സുപ്രീം കോടതി ഫയൽ ചെയ്തു. കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയാണെന്നു നേരത്തേ തന്നെ തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. സുപ്രീം കോടതി തന്നെ രണ്ട് തവണ അത് അംഗീകരിച്ചതാണ്. 


Also Read: Mullaperiyar Dam : മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും; ജലനിരപ്പ് 137 അടിയിൽ നിർത്തണമെന്ന ആവശ്യവുമായി കേരളം


മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള (Mullaperiyar Dam) നീരൊഴുക്കു നിയന്ത്രിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു നൽകി കേരളത്തിന് തമിഴ്നാട് (Tamil Nadu) കത്തയച്ചിരുന്നു.ഘടനാപരമായും ഭൂമിശാസ്ത്രപരമായും അണക്കെട്ടിനു ബലക്ഷയമില്ലെന്നും സുപ്രീംകോടതി ഉത്തരവുകളും മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്നും തമിഴ്നാട് ചീഫ് സെക്രട്ടറി വി.ഇരൈയൻപ് കേരള ചീഫ് സെക്രട്ടറി വി.പി.ജോയിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.