കേരളത്തിൽ നിന്നുള്ളവർക്ക് RTPCR Test Negative certificate നിർബന്ധമാക്കി തമിഴ്നാടും
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാടിന്റെ നടപടി
ചെന്നൈ: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി (Restrictions) തമിഴ്നാടും. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ് നിര്‍ബന്ധമാക്കി. വ്യാഴാഴ്ച മുതലാണ് ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് നടപ്പിലാകുക. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാടിന്റെ (Tamil nadu) നടപടി.
ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യമാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. തമിഴ്നാട്-കേരള അതിര്‍ത്തിയിലെ പരിശോധന ശക്തമാക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ 1,859 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കേരളത്തില്‍ 20,000ത്തോളം പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. 12 ശതമാനത്തിന് മുകളിലാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test positivity rate). നേരത്തെ കര്‍ണാടകയും കേരളത്തില്‍ നിന്നുള്ള യാത്രക്ക് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.
അതേസമയം, കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും തുടരും. നാഷനൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജീത് സിംഗിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ് സംഘം ഇന്ന് വിലയിരുത്തുക. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും.
ALSO READ: Covid-19 ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാംതരംഗം; അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്
അതേസമയം ഇന്നലെ ആലപ്പുഴയിലെത്തി കേന്ദ്രസംഘം പരിശോധന നടത്തിയിരുന്നു. കളക്ടറേറ്റിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...