Tamil Nadu Rain: തമിഴ്‌നാട്ടില്‍ കനത്ത മഴ, സ്കൂള്‍ കോളേജുകള്‍ അടച്ചു, നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ട്
വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ ചെന്നൈയിൽ ശരാശരി 5.6 സെ.മീ. മഴയാണ് ലഭിച്ചത്.
Tamil Nadu Rain: തമിഴ്‌നാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് നിരവധി ജില്ലകളില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ശ്രീലങ്കൻ തീരത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്ക് കാരണമായി പറയുന്നത്.
Also Read: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സര്‍വീസിന് തുടക്കം
കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട് എന്നിവിടങ്ങളില്‍ ചെന്നൈ റീജിയണൽ മെറ്റീരിയോളജിക്കൽ സെന്‍റർ (ആർഎംസി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൃഷ്ണഗിരി, ധർമ്മപുരി, സേലം, നാമക്കൽ, തിരുച്ചിറപ്പള്ളി, കരൂർ, ഈറോഡ്, നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, ഡിണ്ടിഗൽ, തേനി, മധുരൈ, വിരുദുനഗർ, തെങ്കാശി, തിരുനെൽവേലി, എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിൽ കനത്ത മഴ യുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ ചെന്നൈയിൽ ശരാശരി 5.6 സെ.മീ. മഴയാണ് ലഭിച്ചത്.
അതേസമയം, പ്രധാനമന്ത്രി മോദി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുള്ള ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് സന്ദർശികക്കാനിരിക്കെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലും സാമാന്യം നല്ല മഴയാണ് എന്നാണ് റിപ്പോര്‍ട്ട്.
കനത്ത മഴയെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ നടത്താനിരുന്ന ടൈപ്പ് റൈറ്റിംഗ് പരീക്ഷകൾ മാറ്റിവച്ചു. ഇനി നവംബർ 19, 20 തീയതികളിലാണ് പരീക്ഷകൾ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...