ചെന്നൈ: തമിഴ്നാട്ടിൽ നഴ്‌സറികളും പ്ലേസ്‌കൂളുകളും ഫെബ്രുവരി 16 ന് വീണ്ടും തുറക്കാൻ തീരുമാനം. ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് നഴ്സറി സ്കൂളുകളും പ്ലേ സ്കൂളുകളും തുറക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിന് ശനിയാഴ്ച യോ​ഗം ചേർന്നിരുന്നു. തുടർന്നാണ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചത്. ഒന്ന് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്കും കോളേജ് വിദ്യാർഥികൾക്കും ഫെബ്രുവരി ഒന്നിന് ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചു.


മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറി വി ഇരൈ അൻബുവും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. തമിഴ്നാട്ടിൽ കോവിഡ് മൂന്നാം വ്യാപനം അവസാനിച്ചതായാണ് സർക്കാർ വിലയിരുത്തൽ. ഒമിക്രോണിനെ തുടർന്നുള്ള രോ​ഗവ്യാപനത്തിന് ശമനമായെന്ന് കരുതുന്നതായി ആരോ​ഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ വ്യക്തമാക്കി.


മുൻകരുതൽ നടപടികൾ തുടരുമെന്നും വാക്സിനേഷൻ ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം 30,000ൽ നിന്ന് 3,000 ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനം വരെ ഉയർന്നത് മൂന്ന് ശതമാനത്തോളമായി കുറഞ്ഞു. രോ​ഗവ്യാപനം കുറഞ്ഞെങ്കിലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്നും ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.