ദിനകരപക്ഷ എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്
ടിടിവി ദിനകരൻ പക്ഷത്തെ 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കവുമായി നേതാക്കള്‍.
ചെന്നൈ: ടിടിവി ദിനകരൻ പക്ഷത്തെ 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കവുമായി നേതാക്കള്‍.
സ്പീക്കറുടെ നടപടി തെറ്റെന്നു ജനങ്ങള്‍ക്കു മുന്നില്‍ ബോധ്യപ്പെടുത്തുന്നതിനാണ് തങ്ങള്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചതെന്ന് അയോഗ്യരാക്കിയ എംഎല്‍എമാരില്‍ ഒരാളായ തങ്ക തമിഴ്ശെല്വന് പറഞ്ഞു. എഐഎഡിഎംകെ വിമത നേതാവ് ദിനകരനുമായി കൂടിയാലോചിച്ചശേഷമാണ് തങ്ങള്‍ ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില് അവിശ്വാസം രേഖപ്പെടുത്തി ഗവര്‍ണറെ കണ്ട എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി. ധനപാലിന്റെ നടപടിയിലാണു സുദീര്‍ഘമായ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ജസ്റ്റീസ് എം. സത്യനാരായണന് തീര്‍പ്പുകല്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം വിവിധ ബെഞ്ചുകള്‍ പരിഗണിച്ച ശേഷമാണു നിര്‍ണായക വിധിവന്നത്.
വിധിമൂലം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയ്ക്ക് തൽക്കാലം ആശ്വാസിക്കാം. കോടതി നിലപാടു പ്രതികൂലമായിരുന്നുവെങ്കില്‍ 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം കണ്ടെത്താന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടേണ്ടി വന്നേനെ.