ഒരു വമ്പൻ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരുന്നുവെങ്കിലും രത്തൻ ടാറ്റ എന്നും സാധാരണക്കാരുടെ ഉന്നമനത്തിന് കൂടി വേണ്ടിയാണ് തന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങൾ സാധാരണ ജനങ്ങളുടെ ജീവിത ഉന്നമനത്തിന് കൂടി സഹായിക്കുന്നതാവണം എന്ന ചിന്താ​ഗതി രത്തൻ ടാറ്റയെ ഒട്ടനവധി പുതിയ സംരംഭങ്ങളിലേക്ക് കാലെടുത്ത് വയ്ക്കാൻ സഹായിച്ചു. ദൈനംദിന ജീവിത്തതിൽ ടാറ്റയുടെ ഒരു ഉൽപ്പന്നമെങ്കിലും ഉപയോ​ഗിക്കാതെ പോകില്ല. ഉപ്പു മുതല്‍ വിമാനം വരെ. ഇലക്ട്രോണിക് ഉപകരണങ്ങൾ മുതല്‍ വസ്ത്രങ്ങള്‍ വരെ, അങ്ങനെ നീളുന്നു ടാറ്റ ​ഗ്രൂപ്പിന്റെ മേഖലകൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരത്തുകളിലെ ഇത്തിരിക്കുഞ്ഞൻ ടാറ്റ നാനോയെ അവതരിപ്പിച്ചത് രത്തൻ ടാറ്റ ചെയർമാനായി ഇരിക്കുമ്പോഴാണ്. ഒരു ലക്ഷം രൂപയ്ക്ക് കാർ എന്ന ആശയം സാക്ഷാത്കരിച്ചപ്പോൾ അത് ഇന്ത്യൻ മധ്യവര്‍ഗത്തിന്‍റെ സ്വപ്നങ്ങൾക്ക് കൂടി ചിറകുനൽകുകയായിരുന്നു. സാധാരണക്കാരനും സ്വന്തമായൊരു കാർ വാങ്ങാൻ സാധിക്കണമെന്ന രത്തൻ ടാറ്റയുടെ ഈ ആശയം ഇന്ത്യയിൽ വിജയം കണ്ടു. അതിവേ​ഗമാണ് നാനോ കാർ വിറ്റഴിഞ്ഞത്. ഇന്നും നാനോ കാറുകൾ ഇന്ത്യൻ നിരത്തുകളിൽ കാണാൻ കഴിയും. 


Also Read: Ratan Tata Demise: ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വം; രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി


 


തികഞ്ഞ മനുഷ്യ സ്നേഹിയായ അദ്ദേഹം ലളിതമായ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. 1991ലാണ് ജെആർഡി ടാറ്റയുടെ പിൻഗാമിയായി രത്തൻ ടാറ്റയെത്തിയത്. ടാറ്റാ ഗ്രൂപ്പിന്റെ പ്രമോട്ടർ കമ്പനിയായ ടാറ്റാ സൺസിന്റെയും ടാറ്റാ ട്രസ്റ്റുകളുടെയും ചെയർമാനായി അദേദഹം. 2012 ൽ 75-ാം വയസ്സിൽ വിരമിച്ചു. രത്തൻ ടാറ്റയുടെ കീഴിലാണ് കമ്പനി 2011-12ൽ 100 ബില്യൻ ഡോളർ വരുമാനമുള്ള ഗ്രൂപ്പ് എന്ന നേട്ടം കൈവരിച്ചത്. ടിസിഎസ്, ടാറ്റാ മോട്ടോഴ്സ് തുടങ്ങി 29 ലിസ്റ്റഡ് കമ്പനികൾ (ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്നവ) ടാറ്റാ ഗ്രൂപ്പിന് കീഴിലുണ്ട്. 8 ലക്ഷത്തോളം ജീവനക്കാരാണ് ടാറ്റാ ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്. ടാറ്റാ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി, കെമിക്കൽ, കമ്യൂണിക്കേഷൻ നെറ്റ്‍വർക്സ്, ടെലികോം, എനർജി ബിസിനസുകളിലേക്കും കടന്നത് രത്തൻ ടാറ്റ ചെയർമാനായിരിക്കുമ്പോഴാണ്. . 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.