ന്യൂഡല്‍ഹി: ഒന്നിലേറെ അക്കൗണ്ടുകളില്‍ നിന്ന് ഒരു കോടിക്ക് മേല്‍ പണം പിന്‍വലിച്ചാലും ഇനി മുതല്‍ നികുതി ഈടാക്കും. രണ്ടു ശതമാനം നികുതിയാണ് ഈടാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി ബജറ്റ് നിര്‍ദ്ദേശത്തില്‍ ഭേദഗതി വരുത്തി. ഇന്നലെ പാസ്സാക്കിയ ധനകാര്യ ബില്ലിലാണ് ഭേദഗതി വരുത്തിയത്. 


ഒരു അക്കൗണ്ടില്‍ നിന്ന് ഒരു കോടിയിലേറെ പണം പിന്‍വലിച്ചാല്‍ നികുതി ഈടാക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. 


എന്നാല്‍ ഈ നിര്‍ദ്ദേശം മറികടക്കാന്‍ ഒന്നിലേറെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിച്ചാലോ എന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ധനമന്ത്രി അറിയിച്ചു. ഇതുള്‍പ്പെടെ 28 ഭേദഗതികള്‍ക്കാണ് ലോക്സഭ അംഗീകാരം നല്‍കിയത്.