Teacher recruitment scam in West Bengal: തൃണമൂൽ മന്ത്രിയുടെ അടുത്ത സുഹൃത്തിന്റെ വീട്ടിൽ ഇഡി റെയ്ഡ്; കണ്ടെടുത്തത് 20 കോടി!
Teacher recruitment scam in West Bengal: അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20 ലധികം മൊബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുണ്ടെന്നും അതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ഇഡി പറഞ്ഞു. ചാറ്റർജിയെ കൂടാതെ വിദ്യാഭ്യാസ സഹമന്ത്രി പരേഷ് സി അധികാരി, എംഎൽഎ മണിക് ഭട്ടാചാര്യ തുടങ്ങിയവരുടെ വസതിയിലും ഇഡി റെയ്ഡ് നടത്തിയതായിട്ടാണ് റിപ്പോർട്ട്.
കൊൽക്കത്ത: Teacher recruitment scam in West Bengal: ബംഗാളിൽ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 20 കോടിയോളം രൂപ പിടിച്ചെടുത്തു. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍, പശ്ചിമ ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയിലെ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇഡിയുടെ പരിശോധന.
Also Read: Big Update ITR filing: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധിയ്ക്ക് മാറ്റമില്ല
കണ്ടെടുത്ത തുക സ്‌കൂൾ സർവീസ് കമ്മീഷൻ അഴിമതിയില്‍ നിന്നുള്ളതാകാമെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന് ബാങ്ക് ഉദ്യോഗസ്ഥരുടെയും കാഷ് കൗണ്ടിംഗ് മെഷീന്റെയും സഹായം ഇഡി തേടിയിട്ടുണ്ട്. ഇത് കൂടാതെ അര്‍പിത മുഖര്‍ജിയില്‍ നിന്നും 20 ലധികം മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇതും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 500 ന്റെയും 2000 ത്തിന്റെയും നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
Also Read: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!
കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ കുറിച്ചും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ കൂച്ച് ബിഹാര്‍ ജില്ലയിലെ വസതിയിലും ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നുണ്ട്. എസ്എസ്സി റിക്രൂട്ട്മെന്റ് അഴിമതി കേസില്‍ രണ്ട് മന്ത്രിമാരെയും നേരത്തെ സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
മറ്റൊരു മന്ത്രി പരേഷ് സി അധികാരി, മണിക് ഭട്ടാചാര്യ എംഎൽഎ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്‌ഡ് നടന്നു. അതുപോലെ ആരോപണങ്ങളെ തുടർന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയെ ആവ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു. ഇത് ബിജിപിയുടെ തന്ത്രമാണെന്നും രാഷ്ട്രീയ എതിരാളികളെ മനഃപൂർവ്വം ദ്രോഹിക്കുന്നതിനായുള്ള ബിജെപിയുടെ തന്ത്രമാണ് ഇഡി റെയ്ഡെന്നും തൃണമൂൽ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...