അധ്യാപക ദിനം 2023: പ്രശസ്ത തത്ത്വചിന്തകനും അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും സെപ്റ്റംബർ അഞ്ചിന് ഇന്ത്യയിൽ അധ്യാപക ദിനം ആഘോഷിക്കുന്നു. വിദ്യാർത്ഥികളുടെ ജീവിതവും ഭാവിയും രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അധ്യാപകർക്ക് നന്ദിയും ആദരവും അർപ്പിക്കുന്നതിനുള്ള ദിവസമാണിന്ന്. ഈ ദിനം അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രചോദനത്തിന്റെ ദിവസമാണ്. വിദ്യാഭ്യാസത്തിൽ മികവ് പുലർത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാർഥികളുടെ ജീവിതത്തിൽ അധ്യാപകർ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അധ്യാപകർ നൽകുന്ന സേവനങ്ങളെ മാനിക്കുന്നതിനായാണ് അധ്യാപക ദിനം ആചരിക്കുന്നത്.


അധ്യാപക ദിനം 2023: ചരിത്രം


ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അദ്ദേഹത്തിന്റെ ചില വിദ്യാർത്ഥികൾ സമീപിച്ചിരുന്നു. വ്യക്തിപരമായി ഈ ദിനം ആഘോഷിക്കുന്നതിന് പകരം എല്ലാ അധ്യാപകർക്കും നന്ദി സൂചകമായി ഈ ദിനം ആചരിക്കണമെന്ന് അദ്ദേഹം വിനയപൂർവ്വം നിർദേശിച്ചു. അധ്യാപകർ ഏറ്റവും നല്ല മനസ്സുള്ളവരാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ തന്റെ അക്കാദമിക പ്രവർത്തനങ്ങൾ കംപാരിറ്റീവ് റിലീജിയണിലും തത്ത്വചിന്തയിലും കേന്ദ്രീകരിച്ചു.


മദ്രാസ് പ്രസിഡൻസി കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി, കൽക്കട്ട യൂണിവേഴ്സിറ്റി, ചിക്കാഗോ യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ നിരവധി പ്രശസ്ത സ്ഥാപനങ്ങളിൽ അദ്ദേഹം തന്റെ ജ്ഞാനം പകർന്നു. 1962 മുതൽ 1967 വരെ അദ്ദേഹം ഇന്ത്യയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1952 മുതൽ 1962 വരെ ഇന്ത്യയുടെ ആദ്യത്തെ വൈസ് പ്രസിഡന്റും 1949 മുതൽ 1952 വരെ സോവിയറ്റ് യൂണിയനിലെ ഇന്ത്യയുടെ രണ്ടാമത്തെ അംബാസഡറും ആയിരുന്നു.


അധ്യാപക ദിനം 2023: പ്രാധാന്യം


സമൂഹത്തിന്റെ വളർച്ചയിൽ അധ്യാപകർ നിസ്തുലവും ഒഴിച്ചുകൂടാനാവാത്തതുമായ പങ്ക് വഹിക്കുന്നു. അവർ ഭാവിയുടെ ശിൽപികളാണ്. യുവ മനസ്സുകളെ രൂപപ്പെടുത്തുകയും അവരിൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മൂല്യങ്ങൾ വളർത്തുകയും ചെയ്യുന്നു. ഒരു അധ്യാപകന് ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിലൂടെയും വിപുലീകരണത്തിലൂടെയും ലോകത്തിൽ ചെലുത്താൻ കഴിയുന്ന ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ച് അധ്യാപക ദിനം നമ്മെ ഓർമിപ്പിക്കുന്നു.


ഇന്ത്യയിലെ അധ്യാപക ദിനാഘോഷത്തിൽ സാധാരണയായി സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നു. ആശംസാ കാർഡുകൾ, പൂക്കൾ, ചെറിയ സമ്മാനങ്ങൾ എന്നിവയിലൂടെ വിദ്യാർഥികൾ തങ്ങളുടെ അധ്യാപകരോട് നന്ദി പ്രകടിപ്പിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.