ന്യൂഡൽഹി: Teenagers Vaccination:  2022 ൽ 15-18 വയസുകാർക്ക് വാക്സിനും മുതിർന്നവർക്കുള്ള കരുതൽ ഡോസും സർക്കാർ സംവിധാനത്തിലൂടെ സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായുള്ള പുതിയ മാർഗനിർദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ കൗമാരക്കാർക്ക് കൊവാക്സീൻ (Covid Vaccination) മാത്രമായിരിക്കും നൽകുകയെന്ന് വ്യക്തമാക്കുന്നുണ്ട്. പുതിയ നിർദ്ദേശം അനുസരിച്ച്  2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവർക്കും വാക്സീൻ എടുക്കാൻ അർഹരാണ്. 


Also Read: Covid Vaccine: കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍, രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍


കൗമാരക്കാർക്ക്  നിലവിൽ ഉള്ള ഏതെങ്കിലും കോവിൻ പോർട്ടൽ വഴിയോ, സ്വന്തം കോവിൻ പോർട്ടൽ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയോ രജിസ്ട്രഷൻ നടത്താം. വാക്സീൻ നൽകുന്നയാൾക്കും കൗമാരക്കാരുടെ രിജിസ്ട്രേഷൻ നടത്തി കൊടുക്കാൻ സാധിക്കും. 


കരുതൽ ഡോസിന് അർഹരായവരെ എസ്എംഎസ് വഴി അറിയിക്കും. ഇവർക്ക് നിലവിലുള്ള അക്കൗണ്ട് വഴി തന്നെ രജിസ്റ്റർ ചെയ്യാണ് കഴിയും. വാക്സീൻ സർട്ടിഫിക്കറ്റിൽ കരുതൽ ഡോസിന്റെ വിവരങ്ങളും നൽകും. രജിസ്‌ട്രേഷൻ ഓൺലൈനായും ഓഫ്‍ലൈനായും നടത്താം. 


Also Read: Covid Booster Vaccine: എന്താണ് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ്? എപ്പോഴാണ് എടുക്കേണ്ടത്?


15 നും 18 നും ഇടയ്ക്കുള്ളവർക്ക് വാക്സീനായി ജനുവരി 1 മുതൽ കൊവിൻ ആപ്പിലും പോർട്ടലിലും രജിസ്റ്റർ ചെയ്യാം. ആധാർ ഇല്ലാത്തവർക്ക് സ്കൂൾ ഐഡി കാർഡും ഉപയോഗിക്കാം. 


കൂടാതെ ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സീൻ (Covid Vaccine) തന്നെ നൽകിയാൽ മതിയെന്നും തീരുമാനമായിട്ടുണ്ട്. രണ്ടാം ഡോസ് കിട്ടി ഒൻപത് മാസത്തിന് ശേഷമായിരിക്കും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക. 


Also Read: Horoscope December 28, 2021: ഇന്ന് ഏത് രാശിക്കാർക്ക് അനുകൂലമായിരിക്കും, അറിയാം ഇന്നത്തെ രാശിഫലം 


ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള നൽകാൻ തീരുമാനമായത്. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. 


കരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ നല്‍കാന്‍ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് ആദ്യം സ്വീകരിച്ച അതേ വാക്സീൻ തന്നെ നൽകിയാൽ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.