ഹൈദരാബാദ്: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു ജവാന്‍റെ കുടുംബത്തിന് ധനസഹയവുമായി തെലങ്കാന സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേണല്‍ സന്തോഷ്‌ ബാബുവിന്‍റെ കുടുംബത്തിനാണ്‌ സര്‍ക്കാര്‍ 5 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, സന്തോഷ്‌ ബാബുവിന്‍റെ ഭാര്യയ്ക്ക് ജോലിയും വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചു. 


മാസ്ക് ധരിക്കാത്ത യാത്രക്കാരാ... ഗെറ്റ് ഔട്ട്‌!!


ലഡാക്കില്‍ നടന്ന സംഘര്‍ഷത്തില്‍ വീരമൃത്യു  വരിച്ച മറ്റ് സൈനികര്‍ക്ക് 10 ലക്ഷ൦ രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരോടൊപ്പം രാജ്യം മുഴുവനും ഉണ്ടാകണമെന്നും അവരുടെ കുടുംബത്തെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.


സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത കേണലിന്‍റെ ഭാര്യയുടെയും മകന്‍റെയും ചിത്ര൦ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒന്നും മനസിലാകാതെ അച്ഛന് അന്ത്യകര്‍മ്മം ചെയ്യാന്‍ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു നാല് വയസുകാരനായ മകന്‍.


അനുചിതമായി നിന്നെ സ്പര്‍ശിച്ചിട്ടുണ്ടോ? വെളിപ്പെടുത്തലുകളുമായി സ്ത്രീകള്‍!!


രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയ വീരയോദ്ധാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ നിശബ്ദ കാഴ്ചക്കാരനായി നിന്നിരുന്ന മകന്‍ അവസാനമായി അച്ഛന് സല്യൂട്ട് നല്‍കിയാണ്‌ യാത്രയാക്കിയത്.തെലങ്കാനയിലെ സൂര്യപ്പെട്ട് സ്വദേശിയായ സന്തോഷ്‌ ബാബു അച്ഛന്‍റെ ആഗ്രഹ പ്രകാരമാണ് സൈനീക സേവനം തിരഞ്ഞെടുത്തത്.