ഹൈദരാബാദ് : തെലങ്കാനയിൽ റിപ്പബ്ലിക്ക് ആഘോഷം സംഘടിപ്പിക്കാതെ കെസിആർ സർക്കാർ. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള പരേഡ് തെലങ്കാന സർക്കാർ സംഘടിപ്പിച്ചില്ല. പൂർണതോതിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കണമെന്ന് ഹൈദരാബാദ് ഹൈക്കോടതിയുടെ നിർദേശം കെസിആർ സർക്കാർ പാലിച്ചില്ല. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ഗവർണർ തമിഴ്സൈ സൗന്ദരരാജനും തമില്ലുള്ള പോരാണ് സംസ്ഥാനത്തെ റിപ്പബ്ലിക്ക് ദിനാഘോഷം ചടങ്ങിൽ മാത്രം ഒതുക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെസിആർ സക്കന്തരാബാദിലെ സൈനിക സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ഗവർണറാകട്ടെ രാജ്ഭവനിൽ ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം വായിക്കുകയും ചെയ്തു. ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാതെ വന്നതോടെ സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തിയിരുന്നു. 


ALSO READ : Republic Day 2023: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് കര്‍ത്തവ്യ പഥില്‍ വര്‍ണ്ണാഭമായ തുടക്കം


കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് ഗാർഡ് ഓഫ് ഓണർ എല്ലാം ഉൾപ്പെടുത്തി റിപ്പബ്ലിക്ക് ദിനം ആഘോഷിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്, എന്നാൽ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കെസിആർ സർക്കാർ ആഘോഷം വേണ്ടെന്ന് വെക്കുകയായിരുന്നു. കഴിഞ്ഞ വർഷം തെലങ്കാന സർക്കാർ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി റിപ്പബ്ലിക്ക് ദിനാഘോഷം വേണ്ടെന്ന് വെച്ചിരുന്നു. 


അതേസമയം രാജ്യതലസ്ഥാനത്ത് പ്രൗഡഗംഭീരമായിട്ടാണ് കേന്ദ്രം 74-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ദേശീയ ഗാനത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനാഘോങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു. ദ്രൗപതി മുർമു രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷമാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ