ഇന്ത്യയിൽ ടെല​ഗ്രാമിന്റെ പ്രവർത്തനം നിരോധിക്കാൻ സാധ്യത. ടെല​ഗ്രാമിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ തെളിയുകയാണെങ്കിൽ ഇന്ത്യയിൽ ആപ്പിന്റെ  പ്രവർത്തനം നിരോധിക്കുമെന്ന് റിപ്പോർട്ട്. ടെലഗ്രാമിലെ കുറ്റകൃത്യങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അന്വേഷണ സംഘത്തെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് അന്വേഷണം നടത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് നിരോധന കാര്യങ്ങളിൽ തീരുമാനമെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ടെല​ഗ്രാമിലൂടെയുള്ള ചൂതാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ പ്രവർത്തനങ്ങളിലായിരിക്കും പ്രധാനമായും അന്വേഷണം നടക്കുക. ഫ്രാന്‍സില്‍ വച്ച് ടെല​ഗ്രാം മേധാവി പവെല്‍ ദുരോവിനെ അറസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നീക്കം. ടെലഗ്രാമിലൂടെ യുജിസി-നീറ്റ് ചോദ്യപേപ്പര്‍  ചോര്‍ന്നതും ഇതിന് കാരണമാണ്.  5,000 മുതല്‍ 10,000 രൂപയ്ക്കായിരുന്നു ടെലഗ്രാമിലൂടെ ചോദ്യപേപ്പര്‍ വിറ്റു പോയത്.


Read Also: കട്ടക്കലിപ്പില്‍ സുരേഷ് ഗോപി; മാധ്യമ പ്രവർത്തകരെ തള്ളിമാറ്റി


പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും നിയമത്തിന് അനുസൃതമായാണ് ഇന്ത്യയിൽ കമ്പനി പ്രവർത്തിക്കുന്നത്. പരാതികൾ പരിഹരിക്കുന്നതിന് നോഡൽ ഓഫീസറെയും ചീഫ് കംപ്ലയൻസ് ഓഫീസറെയും കമ്പനി നിയമിച്ചിട്ടുണ്ട്.  അതിനനുസരിച്ച് പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. എന്നാലും ഇന്ത്യയിലെ ടെല​ഗ്രാം കമ്പനിയുടെ അസാനിധ്യം അവരുമായി ഇടപ്പെടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സർക്കാർ പറഞ്ഞു.


ടെല​ഗ്രാമിലെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ടെല​ഗ്രാം മേധാവി പാവെൽ ദുരോവിനെ അറസ്റ്റ് ചെയ്തത്. ടെലഗ്രാമില്‍ മോഡറേറ്റര്‍മാരുടെ അഭാവമുണ്ടെന്നും അത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്നുമാണ് കുറ്റം. വഞ്ചന, മയക്കുമരുന്ന് കടത്ത്, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടതെന്ന്  സൂചന. 


അതേസമയം ദുരോവിനെ അറസ്റ്റ് ചെയ്തത് അസംബന്ധമാണെന്ന് ടെല​ഗ്രാം പ്രതികരിച്ചു. യൂറോപ്യന്‍ യൂണിയന്‍ നിയമം പാലിച്ച് പ്രവര്‍ത്തിക്കുന്ന ദുബായ് ആസ്ഥാനമായുള്ള ടെലഗ്രാം മെസഞ്ചര്‍ നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ടെലഗ്രാമിലെ മെസേജുകളുടെ ഉള്ളടക്കത്തിന്റെ പേരിൽ കമ്പനിയുടെ സ്ഥാപകൻ പാവെലിനെ അറസ്റ്റ് ചെയ്തത് അസംബന്ധമാണെന്നും  പാവെലിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല, അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്