ഡല്‍ഹി: Attack on Police Team: ശ്രീനഗറില്‍ പോലീസ് സംഘത്തിന് (Attack on Police Team) നേരെ ഭീകരാക്രമണം.  ശക്തമായ തിരിച്ചടിച്ച പോലീസ് സേന ഒരു ഭീകരനെ (Terrorist) വധിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപ്പെട്ട ഭീകരൻ ലഷ്കർ തീവ്രവാദിയാണെന്നാണ് റിപ്പോർട്ട്.  ഇയാളിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തു. ഇതിനിടയിൽ ശ്രീനഗറിലെ മേത്തൻ പ്രദേശത്തും ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ (Terror Attack) നടന്നിട്ടുണ്ട്.


Also Read: Srinagar: ശ്രീനഗറിലെ സ്‌കൂളിൽ ഭീകരാക്രമണം, 2 അദ്ധ്യാപകരെ വെടിവെച്ച് കൊന്നു


ഇതിനിടയിൽ കശ്മീരിന്റെ സുരക്ഷ സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായും (Amit Shah) ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ഇന്ന് കൂടിക്കാഴ്ച നടത്തും.


Identity Card വഴിയാണ് തിരിച്ചറിഞ്ഞത്


ലഭിക്കുന്ന വിവരമനുസരിച്ച് ശ്രീനഗറിലെ നാട്ടിപോറയിൽ പോലീസ് സംഘത്തെ ഭീകരർ  (Terror Attack) ആക്രമിച്ചു. ഇതിന് മറുപടിയായി പോലീസ് എടുത്ത നടപടിയിൽ ഒരു ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടു.


കൊല്ലപ്പെട്ട ഭീകരനിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ് (Identity Card) അനുസരിച്ച് ഇയാൾ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ട്രെയ്ൻസ് ഷോപ്പിയാനിലെ ആഖിബ് ബഷീർ കുമാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


Also Read: Pakistan Earthquake: പാക്കിസ്ഥാനിലെ ഹർനായിയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു 


അന്തരീക്ഷം നശിപ്പിക്കാനുള്ള ഗൂഢാലോചന (conspiracy to spoil the atmosphere)


സുരക്ഷാ സേന മുഴുവൻ പ്രദേശവും വളയുകയും ഭീകരർക്കായി തിരച്ചിൽ തുടരുകയുമാണ്. പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ താഴ്വരയിലെ സമാധാനപരമായ അന്തരീക്ഷം നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്. 


വ്യാഴാഴ്ച ശ്രീനഗറിലെ ഈദ്ഗാഹിലെ സ്‌കൂളിൽ ഒരു സർക്കാർ പ്രിൻസിപ്പൽ ഉൾപ്പെടെ രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ചു കൊന്നു. സ്‌കൂളിൽ കയറി ഭീകരർ സുപിന്ദർ കൗറിനെ (Supinder Kaur) കൊലപ്പെടുത്തുകയിരുന്നു. ശ്രീനഗറിലെ അലോചി ബാഗിൽ താമസിക്കുന്ന ആർപി സിംഗിന്റെ ഭാര്യയും സർക്കാർ സ്കൂളിലെ പ്രിൻസിപ്പലുമായിരുന്നു സുപിന്ദർ കൗർ.


Also Read: Viral Video: വിവാഹം കഴിക്കാൻ എങ്ങനെയുള്ള പെൺകുട്ടി വേണം? മറുപടി കേട്ടാൽ ചിരി അടക്കാൻ കഴിയില്ല


എല്ലാ പ്രവൃത്തികൾക്കും ഉചിതമായ മറുപടി നൽകും (Will give a befitting reply to every action)


കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ താഴ്വരയിൽ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണ്. 


ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ദിൽബാഗ് സിംഗ് (Dilbag Singh) പറയുന്നത് ഭീകരവാദികൾ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും കാലങ്ങളായി നിലനിൽക്കുന്ന സാമുദായിക സൗഹാർദ്ദം തകർക്കാനും ശ്രമിക്കുകയാണെന്നാണ്. സുരക്ഷാ സേന ഭീകരർക്ക് ഉചിതമായ മറുപടി നൽകുന്നുണ്ടെന്നും തുടർന്നും നൽകുമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.