Chennai : തീവ്രവാദ ഭീഷണിയെ (Terrorism Threat) തുടർന്ന് തമിഴ്നാട്  (Tamilnadu) തീരങ്ങളിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകി. ആയുധങ്ങൾ നിറഞ്ഞ ബോട്ട് തമിഴ് നാട്ടിനെ ലക്‌ഷ്യം വെച്ച് വരുന്നുവെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തമിഴ് നാട് തീരങ്ങളിൽ ജാഗ്രത വർധിപ്പിച്ചത്. ഇതിനെ തുടർന്ന് തമിഴ്‌നാട്ടിലെ വിവിധ കടൽ തീരങ്ങളിൽ സുരക്ഷാ വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

 ശ്രീലങ്കയിൽ (Srilanka) നിന്ന് രാമേശ്വരം ലക്ഷമാക്കി ആയുധം നിറഞ്ഞ ബോട്ടുകൾ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് കേന്ദ്ര ഇന്റെലിജൻസ് ഏജൻസി ജാഗ്രത നിർദ്ദേശം നൽകിയത്. ഇതിനെ തുടർന്ന് കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നീവിടങ്ങളിലും തമിഴ്‌നാടിന്റെ തലസ്ഥനമായ ചെന്നൈയിലും സുരക്ഷാ സന്നാഹം വർധിപ്പിച്ചിട്ടുണ്ട്.


ALSO READ: Tamil Nadu: ക്ഷേത്രങ്ങളിൽ സ്ത്രീകളെ പുരോഹിതരായി നിയോ​ഗിക്കാൻ സ‍ർക്കാർ തീരുമാനം; തമിഴ്നാട്ടിൽ വ്യാപക വിമ‍ർശനം


ആരാണ് ആയുധമെത്തിക്കുന്നതെന്നോ ആരാണ് ബോട്ടിലുള്ളതെന്നോ യാതൊരുവിധ വിവരങ്ങളും ലഭ്യമല്ലെന്നും തീവ്രവാദ (Terrorism) ഭീഷണിയെ കുറിച്ച് കൂടുതലായി അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥൻ പ്രമുഖ വാർത്ത മാധ്യമത്തെ അറിയിച്ചു.


ALSO READ: Corona Mata Temple: യുപിയിലെ കൊറോണ മാതാ ക്ഷേത്രം അധികൃതർ പൊളിച്ചു


ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസഥാനത്തെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും പോലീസ് സേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


ALSO READ: സ്ത്രീകളെ ക്ഷേത്ര പൂജാരിമാരായി നിയമിക്കാനുള്ള നീക്കവുമായി തമിഴ്നാട് സർക്കാർ, താൽപര്യമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാമെന്ന് ദേവസ്വം മന്ത്രി


അതുകൂടാതെ സുരക്ഷാ കൂട്ടുന്നത്തിന്റെ ഭാഗമായി തമിഴ്‌നാട് തീരങ്ങളിൽ കോസ്റ്റൽ ഗാർഡിന്റെ പട്രോളിങ് ബോട്ടുകൾ വിന്യസിപ്പിച്ചിട്ടുണ്ടെന്നും പോലീസിന്റെ നാവിഗേഷൻ കപ്പലുകളും കടലിൽ വിന്യസിക്കുനുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. കേരളത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.