ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി 24 ന് ജമ്മു കശ്മീർ സന്ദർശിക്കാനിരിക്കെ ഭീകരാക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ഭീകരവാദികൾ.   ജമ്മുവിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരർ വീണ്ടും ആക്രമണം നടത്തിയിരിക്കുകയാണ്. സംഭവത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



സിഐഎസ്എഫ് സംഘത്തിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണമാണ്  നടത്തിയത്. 15 അംഗ സംഘം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ സിഐഎസ്എഫ് എഎസ്‌ഐ ആണ് വീരമൃത്യുവരിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 


Also Read: Jammu-Kashmir Encounter: ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു, 4 ജവാന്മാർക്ക് പരിക്ക്


ഇതിനിടയിൽ ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായിട്ടുണ്ട്.  സുജൻവാനിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൂടുതൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുമുണ്ട്.


 



 



പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വിവിധ വികസനപദ്ധതികൾ നാടിന് സമർപ്പിക്കുന്നതിന് വേണ്ടിയാണ് ജമ്മു കശ്മീരിൽ എത്തുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.  ഇത്രയും പ്രശ്നങ്ങൾക്ക് നടുവിൽ ഇനി പ്രധാനമന്ത്രിയുടെ സന്ദർശനം മാറ്റിവയ്ക്കുമോ എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക