ശ്രീനഗർ : ജമ്മു കശ്മീരിലെ കുലഗ്രാമിൽ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


തീവ്രവാദികൾക്കായി തിരച്ചിൽ തുടരുന്നു


കൂടുതൽ തീവ്രവാദികൾ ഈ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സേന പ്രദേശം വളഞ്ഞിരിക്കുകയാണ്.  


Also Read: Pulwama Encounter: ഏറ്റുമുട്ടൽ തുടരുന്നു; 2 ഭീകരരെ വധിച്ച് സൈന്യം


ഇതിനിടയിൽ കൊല്ലപ്പെട്ട തീവ്രവാദിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാസൈന്യം തീവ്രവാദികൾ ഒളിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയ ഉടൻ തന്നെ അവർ വെടിയുതിർക്കാൻ (Encounter) തുടങ്ങിയെന്നാണ്. 


ബന്ദിപ്പോറയിലും ഏറ്റുമുട്ടൽ


ബന്ദിപോറയിൽ ശനിയാഴ്ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേൽക്കുകയും രണ്ട് തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു.  


Also Read: മൂന്ന് മണിക്കൂർ നീണ്ടു നിന്ന മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്കിടെ Hanuman Chalisa ജപിച്ച് യുവതി


ബന്ദിപോരയിലെ ഷോക്ബാബ വനത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി ജമ്മു കശ്മീർ പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന സ്ഥലത്തെത്തിയതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക