സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരർ; ഒളിത്താവളം തകർത്ത് പോലീസ്
. അതേസമയം കുത്പോരയിലെ ഭീകരരുടെ ഒളിത്താവളം പോലീസ് തകർത്തു. ഇവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരർ . ഷോപ്പിയാൻ ജില്ലയിലെ കുത്‌പോരയിൽ കശ്മീർ പോലീസ് കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്.
രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. അതേസമയം കുത്പോരയിലെ ഭീകരരുടെ ഒളിത്താവളം പോലീസ് തകർത്തു. ഇവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ജൗരിയിലെ ബുദാൽ പ്രദേശത്ത് നിന്ന് നേരത്തെ വെടിവെപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രദേശത്തും സുരക്ഷാ സേന കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ നടത്തിയതിന് പിന്നാലെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് കശ്മീർ പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ശ്രീനഗർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റിരുന്നു . സംഭവത്തിൽ ഒരു പോലീസുകാരനും പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥൻ സർഫറാസ് അഹമ്മദിനാണ് പരിക്കേറ്റത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...