പുൽവാമയിൽ മൂന്ന് ഭീകരരെ വധിച്ചു; സുരക്ഷാസേനയും ഭീകരരുമായി ശക്തമായ ഏറ്റുമുട്ടൽ
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കശ്മീരിലെ ഉണ്ടാവുന്ന നാലാമത്തെ ഭീകരാക്രമണമാണിത്
ജമ്മു കശ്മീരിലെ പുൽവായിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീർ സന്ദർശനത്തിനിടെയാണ് ഏറ്റുമുട്ടൽ. പുൽവാമയിലെ പാഹൂ പ്രദേശത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ശക്തമായി തുടരുകയാണ്. ലഷ്കർ-ഇ-തായിബ ഭീകരരാണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കശ്മീരിലെ ഉണ്ടാവുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. പാക്കിസ്ഥാനിൽ നിന്നുള്ള ജയ്ഷ് ഇ മുഹമ്മദ് ഭീകരനുൾപ്പെടെ രണ്ടുപേരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. പുൽവാമയിലെ പാഹൂ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം സുരക്ഷാ സേനക്ക് ലഭിച്ചിരുന്നു. സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണു ജയ്ഷ് ഇ മുഹമ്മദ് അംഗമായ പാക് ഭീകരെ വധിച്ചതെന്ന് കാശ്മീർ ഐജി വിജയകുമാർ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ എത്തിയതിന് തൊട്ടുപിന്നാലെ സ്ഫോടനം നടന്നിരുന്നു. പ്രധാനമന്ത്രിയ്ക്ക് പ്രസംഗിക്കേണ്ട വേദിയ്ക്ക് 12 കിലോമീറ്റര്‍ അകലെയായിരുന്നു സ്ഫോടനം. ലാലിയാന ഗ്രാമത്തിലെ വയൽപ്രദേശത്താണ് സ്‌ഫോടനം റിപ്പോർട്ട് ചെയ്തത്. സുരക്ഷ സേനയും, പോലീസും അടങ്ങിയ സംഘം സംഭവ സ്ഥലത്തെത്തി. സ്ഫോടനത്തിന് പിന്നിൽ ഭീകരരുടെ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്മീർ സന്ദർശനമായിരുന്നു. 20,000 കോടിയുടെ വികസന പദ്ധതികളാണ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...