ന്യൂഡല്‍ഹി: കശ്മീരിലെ സര്‍ക്കാര്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞതാണ്‌ സുഷമ സ്വരാജിന്റെ അവസാന ട്വീറ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


നന്ദി പ്രധാനമന്ത്രി നന്ദി, എന്‍റെ ജീവിത കാലയളവില്‍ ഈ ദിവസത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത് എന്നായിരുന്നു സുഷമ സ്വരാജ് അവസാനം ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റ് കാണുന്ന ഏവരുടെയും കണ്ണുനനയുമെന്ന കാര്യത്തില്‍ സംശയമില്ല. അത്രയ്ക്ക് ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍. 


സര്‍ക്കാരിന് അനുമോദനമറിയിച്ച് ട്വിറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് സുഷമാ സ്വരാജ് മരണത്തിലേക്ക് യാത്രയായതെന്നത് ഏവരെയും ഞെട്ടിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ വാക്കുകള്‍ അറംപറ്റിയോ എന്നുപോലും തോന്നിപ്പോകുന്ന ട്വീറ്റ്. രാത്രി 7.23 നായിരുന്നു അവരുടെ അവസാന ട്വീറ്റ്. 


റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 10.20 ഓടെയാണ് ഹൃദയാഘാതത്തേത്തുടര്‍ന്ന് സുഷമയെ എയിംസില്‍ പ്രവേശിപ്പിച്ചത്. 11 മണിയോടെയായിരുന്നു അന്ത്യം.


രാജ്യസഭയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ആഭ്യന്തര മന്ത്രി അമിത്ഷായെ അഭിനന്ദിക്കുന്നു എന്ന് സുഷമാജി തിങ്കളാഴ്ച പോസ്റ്റ് ചെയ്തിരുന്നു. 


 



ജമ്മു കശ്മീര്‍ പുനസംഘടനാ ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയ സുപ്രധാന ദിവസമാണ് സുഷമ സ്വരാജ് വിടവാങ്ങിയത്.