പാൽഘർ: വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി വെള്ളം തേടിയുള്ള അമ്മയുടെ ദുരിതയാത്ര കണ്ട് സഹിക്കാൻ കഴിയാതെ കിണർ കുഴിച്ച് 14കാരനായ മകൻ. പ്രണവ് എന്നാണ് ആ മിടുക്കന്റെ പേര്. കൊടും ചൂടിൽ വെള്ളം തേടി അകലെയുള്ള നദിയിലേക്ക് നടന്നു പോകേണ്ടി വരുന്ന അമ്മയുടെ ദുരിതം ഒഴിവാക്കാനായാണ് മകൻ കിണർ കുഴിക്കമെന്ന ആശയത്തിലേക്ക് എത്തുന്നത്. 20 അടിയോളം ആഴമുള്ളതാണ് കിണർ.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിലെ പാൽഘാറിലാണ് ഈ സംഭവം നടന്നത്. മുംബൈയിൽ നിന്നും 128 കിലോമീറ്റർ അകലെയാണ് ഈ ​ഗ്രാമം സ്ഥിതി ചെയ്യുന്നത്. അമ്മയ്ക്കു വേണ്ടി തങ്ങളുടെ ചെറുകുടിലിന്റെ മുറ്റത്തു തന്നെയാണ് കുട്ടി കിണർ നിർമ്മിച്ചത്. ഇനിയേതായെല്ലാം തന്റെ അമ്മയ്ക്ക് വെള്ളത്തിനായി അലയേണ്ടതില്ലല്ലോ എന്നാണ് ആ കുഞ്ഞു ബാലൻ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.


ALSO READ: വെൽകം ടു ഊട്ടി; ഊട്ടിയുടെ മനോഹാരിത ആസ്വദിക്കാം ഐആർസിടിസി ടൂർ പാക്കേജിലൂടെ


ആദർശ് വിദ്യാ മന്ദിറിൽ 9ാം ക്ലാസ്സിൽ പഠിക്കുകയാണ് ഈ ബാലൻ. മൺവെട്ടിയും മൺവെട്ടിയും ചെറിയ കോണിയും ഉപയോഗിച്ചായിരുന്നു ചെറുകിണറിൻറെ നിർമ്മാണം. പുളിയുടേയും ആൽ മരത്തിൻറെയും കമ്പുകൾ ഉപയോഗിച്ച് കിണറിന് ചെറുവേലി തീർക്കുകയും ചെയ്തിട്ടുണ്ട് പ്രണവ്. ദിവസം മുഴുവൻ കിണറ് കുഴിച്ച പ്രണവ് ഉച്ചഭക്ഷണത്തിനായി മാത്രമാണ് വിശ്രമിച്ചിരുന്നതെന്നാണ് അമ്മ ദർശന പറയുന്നത്.


കെൽവറിലെ ഒരു പച്ചക്കറി തോട്ടത്തിൽ ജോലി ചെയ്യുകയാണ് പ്രണവിന്റെ പിതാവായ രമേഷ്. കിണറിന് നല്ലൊരു മൂടി തയ്യാറാക്കാനും ചുറ്റു മതിൽ കെട്ടാനും അച്ഛൻ സഹായിച്ചിരുന്നതായി കുട്ടി പറഞ്ഞു. മകൻറെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതിനായി ചെറുകിണറിന് മുകളിലായി മകൻറെ പ്രവർത്തി വിശദമാക്കുന്ന ഒരു ചെറുകുറിപ്പും ഇവർ ചേർത്തിട്ടുണ്ട്.


കിണറിൽ വെള്ളം കാണുന്ന ഘട്ടമെത്തിയപ്പോൾ തൊട്ട് മകൻ ആവേശത്തിലായിരുന്നുവെന്നാണ് അമ്മ ദർശന പറയുന്നത്. കിണറിൽ വെള്ളം കണ്ടതിന് പിന്നാലെ ഗ്രാമത്തിലുള്ളവരും അധ്യാപകരും തൻറെ വീട്ടിലെത്തി അഭിനന്ദിച്ചിൻറെ സന്തോഷവും പ്രണവ് പങ്കുവെച്ചു. രമേഷിൻറെയും ദർശനയുടേയും നാല് മക്കളിൽ നാലാമനാണ് പ്രണവ്. ഇവിടെ അമ്മയോടുള്ള മകന്റെ സ്നേഹം മാത്രമല്ല പ്രകടമാകുന്നത്. പ്രണവിന്റെ നിശ്ചയ ദാർ‍ഡ്യവും ലക്ഷ്യത്തിലെത്താനുള്ള അവന്റെ ആത്മവിശ്വാസം കൂടിയാണ് തെളിയിക്കപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.