തിരുവനന്തപുരം: അരിക്കൊമ്പൻ ഭീതി പരത്തിയ മേഘമല വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. അരിക്കൊമ്പന്‍റെ ഭീഷണി നീങ്ങിയതോടെയാണ് തമിഴ്നാട് വനം വകുപ്പ് വിലക്ക് പിൻവലിച്ചത്. കഴിഞ്ഞ ഒരു മാസമായി മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് ഏ‍ർപ്പെടുത്തിയിരുന്ന വിലക്ക് തുടരുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ ഇറക്കി വിട്ട അരിക്കൊമ്പൻ വൈകാതെ തന്നെ മേഘമലയിൽ എത്തുകയായിരുന്നു. ചിന്നക്കനാൽ പോലെ തേയില തോട്ടങ്ങളും ഏറെക്കുറെ സമാനമായ ആവാസ വ്യവസ്ഥയുമായതിനാൽ അരിക്കൊമ്പൻ മേഘമലയിൽ നിലയുറപ്പിച്ചു. ഇതോടെ മേഘമലയിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളും മറ്റ് ജോലിക്കാരുമെല്ലാം ഭീതിയിലായി. 


ALSO READ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യത


പ്രകൃതിരമണീയമായ സ്ഥലമായ മേഘമലയിലേയ്ക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്. അരിക്കൊമ്പൻ ഇറങ്ങിയതോടെ മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. പിന്നീട് മേഘമല വിട്ട കൊമ്പൻ കുമളി ടൗണിലും കമ്പത്തും ഭീതി പരത്തി. ഇതോടെ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ചു. കൃഷിയിടത്തിൽ ഇറങ്ങിയ കൊമ്പനെ മയക്കുവെടി വെച്ച് കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ എത്തിച്ച് തുറന്നുവിട്ടു. ഇതോടെ മേഘമലയിലെയും കുമളിയിലെയും ജനങ്ങളുടെ ആശങ്കയൊഴിഞ്ഞു. 


അതേസമയം, അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടുന്നില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് സിഗ്നൽ നഷ്ടമായത്. 50 അംഗ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ കണ്ടെത്താൻ പരിശോധന നടത്തുന്നുണ്ട്. ആന ഉൾവനത്തിലേക്ക് കയറിയത് കൊണ്ടാകാം സിഗ്നൽ നഷ്ടമായത് എന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ വിലയിരുത്തൽ. കോതയാർ അണക്കെട്ട് പരിസരത്ത് നിന്നാണ് അവസാനം സിഗ്‌നൽ ലഭിച്ചത്. ഇവിടെ നിന്നുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.