തമിഴ്നാട്: തമിഴ്നാട്ടിലെ അവിനാശി താലൂക്കിൽ ദളിതരുടെ വഴി തടഞ്ഞ "അയിത്ത മതിൽ" ബുൾഡോസർ കൊണ്ടുവന്ന് പൊളിച്ചു നീക്കി റവന്യൂ വകുപ്പ്. തൂത്തുക്കുടി എംപി കനി മൊഴിയുടെ ഇടപെടൽ ആണ് മതിൽ പൊളിച്ചു നീക്കുന്ന തരത്തിലുള്ള നടപടി സ്വീകരിച്ചത്. കാലങ്ങളായി ദളിതർ താമസിക്കുന്ന സ്ഥലമായിരുന്നു ഇത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ പിന്നീട് വിഐപി നഗറിൽ സവർണ്ണ ജാതിയിൽപ്പെട്ട ആളുകൾ സ്ഥലം വാങ്ങി താമസിക്കാൻ തുടങ്ങിയതോടെ ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യം മുടക്കിക്കൊണ്ട് അവിടെ വഴിയടച്ച് മതിൽ കെട്ടി. ഇതോടെ പൊതുവഴിയിൽ എത്തണമെങ്കിൽ രണ്ടര കിലോമീറ്റർ അധികം നടക്കേണ്ടതായി വന്നു ഇവർക്ക്‌. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുപ്പൂരിൽ എത്തിയ കനിമുറിയെ കണ്ട് പ്രദേശവാസികൾ പരാതി പറയുകയായിരുന്നു. 


ALSO READ: നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവ്; ഇലക്ടറൽ ബോണ്ട് വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി


തുടർന്ന് കനിമൊഴി കളക്ടർ ആയ  ടി ക്രിസ് തുരാജിനെ ബന്ധപ്പെടുകയും വിശദാംശങ്ങൾ മനസ്സിലാക്കിയശേഷം നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു. പിന്നാലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ മതില് പൊളിച്ചു നീക്കി. മതിലിന്റെ ശേഷിക്കുന്ന ഭാഗവും പൊളിച്ചു നീക്കും എന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരിക്കുന്നത്.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.