ജഹാംഗീർപുരി: കോടതി ഉത്തരവിന് ശേഷവും തുടർന്ന ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കൽ നടപടി ഗൗരവതരമെന്ന് സുപ്രീംകോടതി. നിലവിൽ ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. ഹർജിക്കാർക്ക് ഒഴിപ്പിക്കുന്നതിന് നോട്ടീസ് ലഭിച്ചോയെന്ന് സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീംകോടതി നിർദേശം നൽകി. മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിക്ക് എതിരെ ഹർജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായത്. നോട്ടീസ് ഇല്ലാതെയാണ് ഒഴിപ്പിക്കൽ നടപടി നടത്തിയെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അടക്കം എതിർ സത്യവാങ്മൂലം നൽകണമെന്നും കോടതി അറിയിച്ചു. അതേസമയം ജഹാംഗീർപുരിയിലെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയത് കോടതി നിർദേശപ്രകാരമാണെന്ന് ആണ് കോർപറേഷന്റെ വാദം. പൊളിക്കൽ നടപടി പൂർണമായും സ്റ്റേ ചെയ്യണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതി ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹർജികൾ പരിഗണിച്ചത് ജസ്റ്റിസുമാരായ എൻഎൻ റാവു, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ്. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭ യാത്രക്കിടെ ജഹാംഗീർപുരിയിൽ രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം നടന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ അനധികൃത കെട്ടിടങ്ങൾ ബിജെപി ഭരിക്കുന്ന വടക്കൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പൊളിക്കാൻ തുടങ്ങിയത്. 



രാവിലെ 11 മണിക്കാണ് കോടതിയിൽ വാദം തുടങ്ങിയത്. ഇത് ജഹാംഗീർപുരിയുടെ മാത്രം പ്രശ്നമായി കാണരുതെന്നും സാമൂഹ്യ നീതിക്കായുള്ള പോരാട്ടമാണെന്നും സുപ്രീംകോടതിയിൽ അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. ഇത്തരം പ്രവണതകൾ കണ്ടില്ലെന്ന് നടിച്ചാൽ നാടിന്റെ നിയമവ്യവസ്ഥ അപ്രസക്തമാകുന്നതിന് തുല്യമായിരിക്കും എന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. 


ഒഴിപ്പിക്കൽ നടപടിക്കെതിരായ ബൃന്ദ കാരാട്ടിന്റെ ഹർജിയും കോടതി പരിഗണിച്ചിരുന്നു. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ വർഗീയ രാഷ്ട്രീയത്തിലെ നീക്കമാണ് ഈ ഒഴിപ്പിക്കൽ നടപടിയെന്നാണ് ഹർജിയിൽ ബൃന്ദ കാരാട്ട് പറയുന്നു. 1957ലെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ നിയമത്തിന് വിരുദ്ധമാണ് ഒഴിപ്പിക്കൽ നടപടിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.