ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്...
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു
ഡൽഹി : ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു . കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്. ഹോട്ടലുകളോ റെസ്റ്റോറന്റുകളോ ഭക്ഷണ ബില്ലിൽ സർവീസ് ചാർജ് ചേർക്കരുതെന്നും പറയുന്നു. മറ്റേതെങ്കിലും പേരിൽ സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകൾ സർവീസ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നതിന് എതിരെ വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.
സർവീസ് ചാർജ് ഈടാക്കിയാൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. പരാതികൾ ഉണ്ടെങ്കിൽ 1915 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. ഭക്ഷണ ബില്ലിനൊപ്പം ചേർത്ത് മൊത്തം തുകയ്ക്ക് ജിഎസ്ടി ചുമത്തി സർവീസ് ചാർജ് ഈടാക്കില്ല.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഉപഭോക്താക്കൾക്ക് ബിൽ തുകയിൽ നിന്ന് സർവീസ് ചാർജ് നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഹോട്ടലുകളോ റസ്റ്റോറന്റുകളോ ആവശ്യപ്പെടാം. അതേസമയം മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഹോട്ടലോ റെസ്റ്റോറന്റോ സർവീസ് ചാർജ് ഈടാക്കുന്നതായി കണ്ടെത്തിയാൽ, ബിൽ തുകയിൽ നിന്ന് സർവീസ് ചാർജ് നീക്കം ചെയ്യാൻ ആവശ്യപ്പെടാവുന്നതാണ്.
സർവീസ് ചാർജ് നല്‍കിയില്ല എന്ന കാരണത്താൽ ഒരു ഉപഭോക്താവിനെയും സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കാനും ഉടമകൾക്കാകില്ല. അധിക സർവീസ് ചാർജ് ബില്ലിനൊപ്പം ഈടാക്കുന്നത് ഉപഭോക്താവിനോടുള്ള അനീതിയാണെന്നും ഉപഭോക്ത സംരക്ഷണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.
അതേസമയം ഏതെങ്കിലും തരത്തില്‍ അധിക പണം ഈടാക്കുന്നുണ്ടെങ്കില്‍ ഉപഭോക്താവിനെ അറിയിക്കണമെന്നും ഇത് ഭക്ഷണ ബില്ലിനൊപ്പം ചേർക്കരുതെന്നും ഉത്തരവിലുണ്ട്. ഇതടക്കം പുതുക്കിയ മാർഗനിർദേശവും സിസിപിഎ പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...