ബെം​ഗളൂരു: ലഹരിയിടപാടുമായി (Drugs case) ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ  ബിനീഷ് കോടിയേരിക്കെതിരെ നേരിട്ട് തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് കർണാടക ഹൈക്കോടതി (Karnataka highcourt). ബിനീഷിന് ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് കോടതിയുടെ ഈ പരാമർശം. സംശയം വച്ച് മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിധി പകർപ്പിലെ വിശദാംശങ്ങൾ പുറത്ത് വിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലെ വിചാരണ നടപടികൾ ബെം​ഗളൂരുവിലെ കോടതിയിലാണ് പുരോ​ഗമിക്കുന്നത്. എപ്പോൾ വിളിപ്പിച്ചാലും കോടതിയിൽ ഹാജരാകണം, രാജ്യം വിട്ട് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.


ALSO READ: MDMA Seized | നെടുമ്പാശേരിയിൽ എംഡിഎംഎ പിടികൂടി; നാല് യുവാക്കൾ അറസ്റ്റിൽ


ഇഡിയുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകൾ അന്വേഷണ ഏജൻസികൾ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയിൽ പറഞ്ഞിരുന്നു. അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന വാദം ഇഡിയും എൻസിബിയും ഇതുവരെ മുഖവിലക്കെടുത്തിട്ടില്ല. ലഹരി ഇടപാടിൽ നേരിട്ട് ബന്ധമുള്ള മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡിലെ ഒപ്പ് പോലും ബിനീഷിന്റേതാണെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.